പ്രധാന പ്രതിയായ പുരുഷന്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു. ഇടപാടുകാരില്‍ നിന്ന് 50 ദിര്‍ഹം വീതം ഈടാക്കിയിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. മദ്യവില്‍പ്പനയും ഇവിടെ നടത്തിയിരുന്നു.

ഫുജൈറ: വേശ്യാവൃത്തിക്കും അനധികൃതമായി മദ്യം വില്‍പന നടത്തിയതിനും അഞ്ച് വിദേശികള്‍ക്ക് ഫുജൈറ കോടതി ശിക്ഷ വിധിച്ചു. മൂന്ന് യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നാല് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് വിധിച്ചത്. എല്ലാവരും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളിന് 50,000 ദിര്‍ഹം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം എല്ലാവരെയും നാടുകടത്തും. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫുജൈറ പൊലീസ് തെരച്ചില്‍ നടത്തിയത്. പ്രധാന പ്രതിയായ പുരുഷന്‍ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു. ഇടപാടുകാരില്‍ നിന്ന് 50 ദിര്‍ഹം വീതം ഈടാക്കിയിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. മദ്യവില്‍പ്പനയും ഇവിടെ നടത്തിയിരുന്നു.

എന്നാല്‍ കോടതിയില്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. സംഘത്തിലുണ്ടായിരുന്ന സ്ത്രീക്ക് വേണ്ടി താന്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തുവെന്നല്ലാതെ അവിടെ എന്ത് നടക്കുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് മുഖ്യപ്രതി പറഞ്ഞു. എന്നാല്‍ മദ്യ വില്‍പ്പന നടത്തിയ കാര്യം ഇയാള്‍ സമ്മതിച്ചു. ഇയാളുടെ വിസ കാലാവധിയും കഴിഞ്ഞിരുന്നു. പ്രതികള്‍ എല്ലാവരും കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിക്കുകയായിരുന്നു.