നവംബര്‍ 30 മുതല്‍ 52 ദിവസത്തേക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.
ഫുജൈറ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫുജൈറയില്‍ ട്രാഫിക് നിയമലംഘന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരം ഫുജൈറ പൊലീസാണ് ട്രാഫിക് നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.
നവംബര്‍ 30 മുതല്‍ 52 ദിവസത്തേക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 2023 നവംബര്‍ 30ന് മുമ്പ് ചുമത്തപ്പെട്ട പിഴകള്‍ക്ക് മാത്രമെ ഈ ആനുകൂല്യം ബാധകമാകൂ. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അല്‍ ദന്‍ഹാനി അറിയിച്ചു. നേരത്തെ ഉമ്മുല്‍ഖുവൈനിലും സമാനമായ രീതിയില്‍ ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചിരുന്നു. 2023 നവംബര്‍ ഒന്നിന് മുമ്പുള്ള പിഴകള്‍ക്കാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവ് 2023 ഡിസംബര്‍ ഒന്ന് മുതല്‍ 2024 ജനുവരി ഏഴ് വരെ ലഭിക്കും.
Read Also - 90,000 രൂപ ശമ്പളം, സൗജന്യ താമസസൗകര്യം; ഉദ്യോഗാർഥികളേ, മികച്ച തൊഴിലവസരം, അഭിമുഖം ഓണ്‍ലൈനായി
1,249 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ ഭരണാധികാരിയുടെ ഉത്തരവ്
ദുബൈ: യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ച് 1,249 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. തടവുകാലത്ത് നല്ല പെരുമാറ്റം കാഴ്ചവെച്ചവര്‍ക്കും എല്ലാ നിബന്ധനകള്‍ പാലിച്ചവര്‍ക്കുമാണ് മാപ്പു നല്‍കുക. വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുക.
യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1,018 തടവുകാര്‍ക്കും ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാര്‍ക്കും മാപ്പു നല്‍കിയിരുന്നു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 113 തടവുകാർക്കും അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമി 143 പേർക്കും മാപ്പ് നൽകിയിരുന്നു.
