ഷാര്‍ജ: യുഎഇയുടെ 49-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഷാര്‍ജയില്‍ ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടു മുതല്‍ 49 ദിവസത്തേക്കാണ് പിഴയിളവ് ലഭിക്കുകയെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു.

ഗുരുതരമല്ലാത്ത ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ് ലഭിക്കുകയെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍സാറി അല്‍ ഷംസി പറഞ്ഞു. വാഹനങ്ങള്‍ കണ്ടുകെട്ടുന്നതും റദ്ദ് ചെയ്തിട്ടുണ്ട്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് റാസല്‍ഖൈമ, അജ്മാന്‍, ഫുജൈറ എന്നിവിടങ്ങളില്‍ നേരത്തെ ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചിരുന്നു.