ഫീല്‍ഡ് വിസിറ്റ് നടത്തി ജീവനക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു. നിരവധി നിയമലംഘനങ്ങള്‍ ഇവിടെ കണ്ടെത്തി.

മനാമ: ബഹ്‌റൈനില്‍ ഒരു കമ്പനിയിലെ 51 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് 19 പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കമ്പനിയില്‍ പാലിച്ചിരുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കമ്പനിയില്‍ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി പൊതുജനാരോഗ്യ വിഭാഗം അധികൃതര്‍ക്ക് വിവരം ലഭിക്കുകയായിരുന്നെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഇതേ തുടര്‍ന്ന് ഫീല്‍ഡ് വിസിറ്റ് നടത്തി ജീവനക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കുകയായിരുന്നു. നിരവധി നിയമലംഘനങ്ങള്‍ ഇവിടെ കണ്ടെത്തി. ഇതിനെതിരെ വേണ്ട നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ കൊവിഡ് വ്യാപനം തടയാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.