ലഗേജില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. ബാഗിനുള്ളില്‍ നിന്ന് അഞ്ച് പ്ലാസ്റ്റിക് സഞ്ചികള്‍ കണ്ടെടുക്കുകയായിരുന്നു. 

ദുബൈ: ലഗേജില്‍ ഒളിപ്പിച്ച് ഒരു കിലോഗ്രാമിലധികം കൊക്കൈന്‍ കടത്താന്‍ ശ്രമിച്ച 51 വയസുകാരന്‍ ദുബൈ വിമാനത്താവളത്തില്‍ പിടിയിലായി. സന്ദര്‍ശക വിസയിലെത്തിയ ഇയാളുടെ ബാഗില്‍ നിന്ന് 77 മയക്കുമരുന്ന് ഗുളികകളാണ് പിടിച്ചെടുത്തത്.

ലഗേജില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. ബാഗിനുള്ളില്‍ നിന്ന് അഞ്ച് പ്ലാസ്റ്റിക് സഞ്ചികള്‍ കണ്ടെടുക്കുകയായിരുന്നു. ഇവയ്ക്കുള്ളില്‍ നിന്ന് വെളുത്ത പൊടി നിറച്ച ഗുളികകള്‍ കണ്ടെത്തി. ഇത് പരിശോധിച്ചപ്പോഴാണ് കൊക്കൈനാണെന്ന് കണ്ടെത്തിയത്. 77 ഗുളികകള്‍ക്കുള്ളിലായി 1.17 കിലോഗ്രാം മയക്കുമരുന്നാണുണ്ടായിരുന്നത്. പ്രതിയെ അറസ്റ്റ് ചെയ്‍ത ദുബൈ പൊലീസ് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കേസില്‍ ഏപ്രില്‍ ആറിന് ദുബൈ കോടതി വാദം കേള്‍ക്കും.