വ്യാഴാഴ്‍ച 227 പേര്‍ക്കും വെള്ളിയാഴ്‍ച 162 പേര്‍ക്കും ശനിയാഴ്‍ച 163 പേര്‍ക്കുമാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അഞ്ച് വീതവും ശനിയാഴ്‍ച ഒന്‍പതും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

മസ്‍കത്ത്: ഒമാനില്‍ 552 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അവധി ദിനങ്ങളായ വെള്ളി, ശനി ദിവസങ്ങളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ 72 മണിക്കൂറിനിടെ 19 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Add Asianetnews as a Preferred SourcegooglePreferred

വ്യാഴാഴ്‍ച 227 പേര്‍ക്കും വെള്ളിയാഴ്‍ച 162 പേര്‍ക്കും ശനിയാഴ്‍ച 163 പേര്‍ക്കുമാണ് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അഞ്ച് വീതവും ശനിയാഴ്‍ച ഒന്‍പതും കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണങ്ങള്‍ 3993 ആയി. ഇതുവരെ 3,00,194 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 2,88,389 പേരും ഇതിനോടകം രോഗമുക്തരായി.

നിലവില്‍ 96.1 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 256 പേരാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 116 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.