മസ്‌കറ്റ്: ഒമാനില്‍ 526 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിലെ കണക്കുകളാണ് പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം1,31,790 ലെത്തി. കൊവിഡ് ബാധിച്ച് മൂന്ന് പേര്‍ കൂടി മരിച്ചു.

ഇതോടെകൊവിഡ് ബാധിച്ച് ഒമാനില്‍ ആകെ മരണപ്പെട്ടവര്‍ 1,512 ആയി. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 474 പേര്‍ക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതുവരെ 1,24,067 പേര്‍ രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.1 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. ആകെ 69 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 21 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.