ദോഫാർ ഗവര്‍ണറേറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ അറബിക്കടലിലെ  വിവിധ സ്ഥലങ്ങളിൽനിന്നും മൂന്നു ബോട്ടുകളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്.

മസ്‍കത്ത്: ഒമാനില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദോഫാർ ഗവര്‍ണറേറ്റിലെ പൊലീസ് കോസ്റ്റ് ഗാർഡ് സംഘം പത്ത് കള്ളക്കടത്തുകാരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിലാണ് വ്യക്തമാക്കിയത്. ദോഫാർ ഗവര്‍ണറേറ്റിലെ സമുദ്രാതിർത്തിക്കുള്ളിൽ അറബിക്കടലിലെ വിവിധ സ്ഥലങ്ങളിൽനിന്നും മൂന്നു ബോട്ടുകളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഖാത്ത് എന്ന വിഭഗത്തില്‍ പെടുന്ന മയക്കുമരുന്നിന്റെ 5400 പാക്കറ്റുകള്‍ പിടിച്ചെടുത്ത ബോട്ടുകളില്‍ നിന്ന് കണ്ടെടുത്തു. പിടിയിലായ പത്തു പേർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു കഴിഞ്ഞതായും റോയൽ ഒമാൻ പോലീസ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത പ്രസ്‍താവനയില്‍ പറയുന്നു.