ദുബായ്: കൊവിഡിനെതിരായ യുഎഇയുടെ പോരാട്ടത്തിന് ശക്തി പകരാന്‍ ഇന്ത്യയില്‍ നിന്ന് 57 അംഗ മെഡിക്കല്‍ സംഘം ദുബായിലെത്തി. ദുബായ് ഹെല്‍ത്ത് അതോരിറ്റി, ദുബായ് ആംബുലന്‍സ്, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് മെഡിക്കല്‍ സംഘങ്ങളാണ് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോയതെന്ന് ദില്ലിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു.

അവധിക്കായി നാട്ടിലെത്തിയ ശേഷം തിരികെ മടങ്ങാനാവാതെ കുടുങ്ങിപ്പോയ 21 ആസ്റ്റര്‍ മെഡികെയര്‍ ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ നേരത്തെ ദുബായിലെത്തിയ 88 അംഗ മെഡിക്കല്‍ സംഘത്തോടൊപ്പം ചേരുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലിഷ മൂപ്പന്‍ പറഞ്ഞു.