Asianet News MalayalamAsianet News Malayalam

മൂന്ന് വിജയികളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണമേകി 59-ാമത് മഹ്‌സൂസ് നറുക്കെടുപ്പ്

  • സ്വന്തമായി വീട് നിര്‍മ്മിക്കാനും ജീവിതം മെച്ചപ്പെടുത്താനും സുഹൃത്തുക്കളെ സഹായിക്കാനും സമ്മാനത്തുക വിനിയോഗിക്കുമെന്ന് വിജയികള്‍.
  • ആദ്യമായി പങ്കെടുക്കുന്ന അങ്കുര്‍ 100,000 ദിര്‍ഹം നേടി.
59th Mahzooz draw offers three winners a ray of hope
Author
Dubai - United Arab Emirates, First Published Jan 15, 2022, 10:55 AM IST
  • Facebook
  • Twitter
  • Whatsapp

ദുബൈ:  മൂന്ന് ഭാഗ്യശാലികള്‍ക്ക് പ്രതീക്ഷയേകി 59-ാമത് മഹ്‌സൂസ് നറുക്കെടുപ്പ്. റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതമാണ് ഇവര്‍ സ്വന്തമാക്കിയത്.

'മഴയ്ക്ക് ശേഷമുള്ള മഴവില്ല് പോലെ' സന്തോഷം നല്‍കുന്നതെന്നാണ് വിജയികളിലൊരാളായ ഫിലിപ്പീന്‍സ് സ്വദേശി മേരി തന്റെ സമ്മാനത്തുകയെ വിശേഷിപ്പിച്ചത്. റിയൽ എസ്‌റ്റേറ്റ് ഇൻചാർജായി ദുബൈയിൽ ജോലി ചെയ്യുന്ന 41കാരിയായ ഇവര്‍ തന്റെ മുത്തശ്ശിയുടെ മരണത്തില്‍ സങ്കടപ്പെട്ടിരുന്നപ്പോഴാണ് സുഹൃത്ത് വിളിച്ച് സമ്മാനവിവരം അറിയിക്കുന്നത്. 'മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങ് നടന്ന ദിവസമാണ് സമ്മാനം ലഭിച്ച സന്തോഷം തേടിയെത്തിയത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഫിലിപ്പീന്‍സിലേക്ക് പോകാന്‍ കഴിയാത്തതില്‍ വിഷമിച്ച് മുറിയില്‍ ഇരിക്കുമ്പോഴാണ് ഈ വാര്‍ത്ത തേടിയെത്തിയത്'- സന്തോഷവും സങ്കടവും നിറഞ്ഞ നിമിഷത്തെ കുറിച്ച് മേരി പറഞ്ഞു.

'2021ല്‍ എനിക്ക് നിരവധി പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. മനസ്സ് മരവിച്ച അവസ്ഥയിലാണ് 2022ലേക്ക് പ്രവേശിച്ചത്. ഈ വിജയം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതും വരും വര്‍ഷം നല്ലതാകുമെന്ന തോന്നലുണ്ടാകുന്നതുമാണ്. മഹ്‌സൂസ് എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനമാണ് പ്രത്യാശ'- മേരി കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷ നല്‍കിയതിന് പുറമെ ഈ വിജയം മേരിയുടെ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കൂടി സഹായകമാകും. പാവപ്പെട്ടവര്‍ക്കായി സംഭാവന നല്‍കുക, രണ്ട് വയസ്സുകാരിയായ മകളുടെ ഭാവിക്കായി സമ്പാദ്യം കരുതുക, ഫിലിപ്പീന്‍സില്‍ ഒരു വീട് സ്വന്തമാക്കുക എന്നിങ്ങനെ അവരുടെ സ്വപ്‌നങ്ങളും ഈ സമ്മാനത്തുകയിലൂടെ സഫലമാകും. 'കൊവിഡ് മഹാമാരി തന്റെ സ്വപ്‌നത്തിന് തടസ്സമായി, എന്നാല്‍ ഈ സമ്മാനത്തുക ഒരു അനുഗ്രഹമാണ്. ലഭിക്കുന്ന വരുമാനത്തിലൂടെ സ്വപ്‌നവീടെന്ന ലക്ഷ്യത്തിലേക്കെത്താന്‍ കഴിയില്ലായിരുന്നു'- മേരി വ്യക്തമാക്കി.

മഹ്‌സൂസില്‍ ആദ്യമായി പങ്കെടുക്കുന്ന 39കാരനായ അങ്കുറിന് ഈ വിജയം ഏറെ സന്തോഷം നല്‍കുന്നതാണ്. താന്‍ ആഗ്രഹിച്ചിരുന്ന ജീവിതം സാധ്യമാക്കാന്‍ ഈ തുക അദ്ദേഹത്തെ സഹായിക്കും. 'മഹ്‌സൂസിലെ വിജയികളുടെ കഥകള്‍ ദിനപ്പത്രങ്ങളിലൂടെ അറിഞ്ഞതോടെയാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ആഗ്രഹമുണ്ടായത്'- ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ ഫുഡ് ആന്‍ഡ് ബിവറേജസ് സംരംഭകന്‍ അങ്കുര്‍ പറഞ്ഞു.

'എല്ലായ്‌പ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അവസരമുള്ള നഗരമാണ് ദുബൈ. നല്ല രീതിയില്‍ ജീവിക്കുന്നവരാണെങ്കില്‍ പോലും ഭാവിയെ കുറിച്ച് ഉറച്ച പദ്ധതികളുണ്ടാകണമെന്നില്ല. എന്നാല്‍ എന്റെ ഭാര്യക്കും എനിക്കും ഞങ്ങളുടെ ജീവിതത്തിന്റെ രണ്ടാം പകുതി എങ്ങനെ ആയിരിക്കണമെന്നതില്‍ ചില ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നു'- അദ്ദേഹം പറഞ്ഞു.

മഹ്‌സൂസില്‍ പങ്കെടുക്കുന്നത് തുടരുമെന്നും പുതിയതായി സംരംഭക രംഗത്തേക്ക് എത്തുന്നവരെ മഹ്‌സൂസിന്റെ ഭാഗമാകാന്‍ പ്രേരിപ്പിക്കുമെന്നും അങ്കുര്‍ പറയുന്നു. 'ബുദ്ധിമുട്ട് അനുഭവിക്കുന്ന സംരംഭകനല്ല ഇനി ഞാൻ. 100,000 ദിര്‍ഹം മൂലധനം ബിസിനസില്‍ വളരെ വലുതാണ്'- അദ്ദേഹം വ്യക്തമാക്കി.

'മഹ്‌സൂസിന്റെ സമ്മാനം നൂതനവും വിശിഷ്ടവുമാണ്. എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുന്ന മഹ്‌സൂസില്‍, കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും സര്‍വീസ് ഇന്‍ഡസ്ട്രി തൊഴിലാളികള്‍ക്കും പങ്കെടുക്കാനും അവരുടെ ഭാഗ്യം തുണച്ചാല്‍ മില്യനയറാകാനും കഴിയും. പ്രതീക്ഷ നല്‍കുന്ന ഇത്തരം കഥകള്‍ അറിയുന്നത് തന്നെ പ്രചോദനമാണ്'- അങ്കുര്‍ പറഞ്ഞുനിര്‍ത്തി.

അൽ ഐനിൽ ഡൈവറായി ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശി ജാഷിം ആണ് മറ്റൊരു വിജയി. 'നാല് മാസമായി മഹ്‌സൂസില്‍ പങ്കെടുക്കുകയാണ്. ഗ്രാന്‍ഡ് ഡ്രോയിലെ മൂന്നാം സമ്മാനമായ 350 ദിര്‍ഹവും എനിക്ക് ലഭിച്ചിരുന്നു'- 37കാരനായ ജാഷിം പറഞ്ഞു. സ്വദേശത്തുള്ള കുടുംബത്തിന്റെ മെച്ചപ്പെട്ട ജീവിതത്തിനായി സമ്മാനത്തുക ഉപയോഗിക്കാനാണ് ജാഷിമിന്റെ ആദ്യ പദ്ധതി. കുറഞ്ഞ വരുമാനം മൂലം പ്രയാസം അനുഭവിക്കുന്ന സുഹൃത്തുക്കളെ സഹായിക്കാന്‍ ബാക്കി തുക വിനിയോഗിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. 'മഹ്സൂസ് എനിക്ക് ജീവിതത്തിലൊരു ആശ്രയം തന്നു, ഇനി നന്മയും പ്രതീക്ഷയും പകരുകയാണ് എന്റെ ജോലി'- അദ്ദേഹം പറഞ്ഞു.

59-ാമത് പ്രതിവാര തത്സമയ ഗ്രാന്‍ഡ് ഡ്രോയില്‍ 21 ഭാഗ്യവാന്മാര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു.  ഇവര്‍ ഓരോരുത്തരും 47,619 ദിര്‍ഹം വീതം നേടി. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 ജനുവരി 15 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

Follow Us:
Download App:
  • android
  • ios