ദുബായില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയെ ശുചീകരണ തൊഴിലാളി പീഡിപ്പിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 20, Apr 2019, 2:11 PM IST
6 year old Indian girl rape in dubai house keeping employee accused
Highlights

ശുചീകരണ തൊഴിലാളിയെ ഇഷ്ടമല്ലെന്ന് കുട്ടി പറഞ്ഞതോടെ സംശയം തോന്നിയ പിതാവ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്താകുന്നത്.

ദുബായ്: ദുബായില്‍ ഇന്ത്യക്കാരിയായ ആറുവയസ്സുകാരിയെ ശുചീകരണ തൊഴിലാളി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ വിചാരണ നടപടികള്‍ ദുബായ് കോടതിയില്‍ ആരംഭിച്ചു. 

മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. കെട്ടിടത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളിയാണ് കുട്ടിയെ പീഡിപ്പിച്ചത്. തനിച്ച് കിടക്കാന്‍ പേടിയാണെന്ന് പറ‍ഞ്ഞ കുട്ടി പിതാവിനൊപ്പം രാത്രിയില്‍ ഉറങ്ങണമെന്ന് ആവശ്യപ്പെട്ടു. ശുചീകരണ തൊഴിലാളിയെ ഇഷ്ടമല്ലെന്ന് കുട്ടി പറഞ്ഞതോടെ സംശയം തോന്നിയ പിതാവ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്താകുന്നത്. ശുചീകരണ തൊഴിലാളി കുട്ടിയെ ചുംബിക്കുന്നതും ലിഫ്റ്റിലേക്ക് കൂട്ടി കൊണ്ടുപോകുന്നതും ദൃശ്യങ്ങളില്‍ വ്യകതമാണ്. 

ദൃശ്യങ്ങള്‍ പരിശോധിച്ച കുട്ടിയുടെ പിതാവ് ശുചീകരണ തൊഴിലാളിയെ ചോദ്യം ചെയ്തപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് പറ‍ഞ്ഞ ഇയാള്‍ മാപ്പപേക്ഷിച്ചു. എന്നാല്‍ ഇത് ആദ്യത്തെ തവണ അല്ലെന്നും ഇതിന് മുമ്പും സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കുട്ടി വെളിപ്പെടുത്തിയതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ ഈ മാസം 29-ന് കോടതി വിധി പറയും.  

loader