കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസുകാരന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി മരിച്ചു. പ്രദേശിക ദിനപ്പത്രമായ അല്‍ സിയാസയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‍തത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിശദപരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.  കഴിഞ്ഞ ദിവസം അല്‍ സബാഹിയ ബ്ലോക് 3യിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. ആത്മഹത്യയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.