കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,52,997 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 622 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,665 പേരാണ് രോഗമുക്തരായത് (Covid recoveries). 

രാജ്യത്ത് കൊവിഡ് ബാധിച്ച് പുതിയ മരണങ്ങളൊന്നും (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,52,997 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,79,368 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,23,470 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,301 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 53,597 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Scroll to load tweet…

എക്‌സ്‌പോ 2020യെ സംഗീതസാന്ദ്രമാക്കാന്‍ ഇളയരാജ എത്തുന്നു
ദുബൈ: എക്‌സ്‌പോ 2020 ദുബൈയുടെ (Expo 2020 Dubai) വേദിയില്‍ സംഗീതജ്ഞന്‍ ഇളയരാജ (Ilaiyaraaja) എത്തുന്നു. മാര്‍ച്ച് അഞ്ചിന് രാത്രി ഒമ്പത് മണിക്ക് എക്‌സ്‌പോ 2020 ദുബൈയിലെ ജൂബിലി സ്‌റ്റേജിലാണ് പരിപാടി സംഘടിപ്പിക്കുക. 

'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സംഗീത കച്ചേരി' എന്നാണ് സംഘാടകര്‍ ഈ പരിപാടിയെ വിശേഷിപ്പിക്കുന്നത്. എക്‌സ്‌പോ 2020 പാസ് ഉള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതജ്ഞരില്‍ ഒരാളായാണ് 78കാരനായ ഇളയരാജ കണക്കാക്കപ്പെടുന്നത്. നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സംഗീത രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹം 7,000 ഗാനങ്ങളും 1,400ലേറെ സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. 

 20,000ലേറെ സംഗീത കച്ചേരികള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അഞ്ച് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മൂന്നെണ്ണം മികച്ച സംഗീത സംവിധാനത്തിനും രണ്ടെണ്ണം മികച്ച പശ്ചാത്തല സംഗീതത്തിനുമാണ് ലഭിച്ചിട്ടുള്ളത്. 2010ല്‍ പത്മഭൂഷണും 2018ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 

Scroll to load tweet…