പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ പുതിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലുമായി ആകെയുള്ള 356,648 അപ്പാർട്ടുമെന്‍റുകളിൽ ഒഴിഞ്ഞുകിടക്കുന്ന 65,000 അപ്പാർട്ടുമെന്‍റുകൾ ഉള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്‍റെ പുതിയ കണക്കുകൾ.

അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ ഏകദേശം 26.4% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 അവസാനം വരെ ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ടുമെന്റുകളുടെ എണ്ണം രാജ്യത്തെ മൊത്തം 356,648 അപ്പാർട്ടുമെന്റുകളിൽ ഏകദേശം 65,000 അപ്പാർട്ടുമെന്റുകളിൽ എത്തിയിട്ടുണ്ട്, 2022 അവസാനത്തോടെ ഇത് 88,220 അപ്പാർട്ടുമെന്റുകളായിരുന്നു. പ്രവാസികൾക്കായി സന്ദർശന വിസ ആരംഭിച്ചതിനു ശേഷം അപ്പാർട്മെൻറ് റിയൽ എസ്റ്റേറ്റ് വ്യാപാര പ്രവർത്തനങ്ങളിലെ വർദ്ധനവിന്റെ സൂചനയാണിത്.

Read Also - വിസ നിയമലംഘകർക്ക് ആശ്വാസം, ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തർ; മൂന്ന് മാസം നീണ്ടുനിൽക്കും

സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത്, ഒഴിഞ്ഞുകിടക്കുന്ന അപ്പാർട്ടുമെന്റുകളുടെ എണ്ണത്തിൽ ഹവല്ലി ഗവർണറേറ്റ് ഒന്നാം സ്ഥാനത്താണ്, ഹവല്ലി ഗവർണറേറ്റിൽ 28,133 അപ്പാർട്ടുമെന്റുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ, 19,746 അപ്പാർട്ടുമെന്റുകളുമായി അഹമ്മദി തൊട്ടുപിന്നിലും, പിന്നാലെ 8,798 അപ്പാർട്ടുമെന്റുകളുമായി ഫർവാനിയും, 4,698 അപ്പാർട്ടുമെന്റുകളുമായി മുബാറക് അൽ-കബീർ ഗവർണറേറ്റും, 2,986 അപ്പാർട്ടുമെന്റുകളുമായി ക്യാപിറ്റൽ ഗവര്ണറേറ്റും, 611 അപ്പാർട്ടുമെന്റുകളുമായി ജഹ്‌റ അവസാന സ്ഥാനത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം