Asianet News MalayalamAsianet News Malayalam

കൊവിഡ്: സൗദിയില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 70 ശതമാനമായി

രാജ്യത്ത് കൊവിഡ് രോഗബാധയും മരണങ്ങളും കുറയുന്നത് സന്തോഷത്തോടെയാണ് വീക്ഷിക്കുന്നതെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിന്റെയും സമൂഹത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതിന്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

70 percent people received two doses of covid vaccine in saudi
Author
Riyadh Saudi Arabia, First Published Nov 5, 2021, 2:39 PM IST

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് വാക്‌സിന്റെ(covid vaccine) രണ്ട് ഡോസും സ്വീകരിച്ചവര്‍ 70 ശതമാനമായെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ്(booster dose) സ്വീകരിക്കുന്നതിനായി മുമ്പോട്ട് വരണമെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് കര്‍ശനമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും പുലര്‍ത്തുന്ന ജാഗ്രതയെ മന്ത്രി അല്‍ ജലാജീല്‍ അഭിനന്ദിച്ചു. രാജ്യത്ത് കൊവിഡ് രോഗബാധയും മരണങ്ങളും കുറയുന്നത് സന്തോഷത്തോടെയാണ് വീക്ഷിക്കുന്നതെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതിന്റെയും സമൂഹത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതിന്റെയും ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മൊബൈല്‍ കടകളില്‍ റെയ്‍ഡ്; 28 പ്രവാസികള്‍ പിടിയിലായി

സൗദിയില്‍ 5-11 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന് അനുമതി

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) അഞ്ച് വയസ്സ് മുതല്‍ 11 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ ഫൈസര്‍ വാക്‌സിന്‍ ( Pfizer vaccine)ഉപയോഗിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അനുവാദം നല്‍കി. ഫൈസര്‍ കമ്പനി നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച ശേഷവും ഈ പ്രായത്തില്‍പ്പെട്ട കുട്ടികളില്‍ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠനങ്ങള്‍ വിലയിരുത്തിയുമാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.

വാക്‌സിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതായി കമ്പനി ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കാന്‍ തീരുമാനമെടുത്തത്. ഈ പ്രായക്കാര്‍ക്കുള്ള വാക്‌സിന്‍ ഫലപ്രാപ്തിയും സുരക്ഷിതത്വവും വിലയിരുത്തുന്ന ക്ലിനിക്കല്‍ റിപ്പോര്‍ട്ടുകളും പഠനങ്ങളും കമ്പനി സമര്‍പ്പിച്ചിരുന്നു. 2020 ഡിസംബര്‍ 10നാണ് സൗദിയില്‍ ഫൈസര്‍ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാന്‍ അതോറിറ്റി അനുമതി നല്‍കിയത്. ആരോഗ്യ വകുപ്പിന് ഫൈസര്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്യാനും ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഫൈസര്‍ വാക്‌സിന് പുറമെ ഓക്‌സ്ഫഡ് ആസ്ട്രസെനക്ക,മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനുകള്‍ക്കും സൗദിയില്‍ അനുമതിയുണ്ട്. 

Follow Us:
Download App:
  • android
  • ios