യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം നൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 73 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം  അറിയിച്ചത്.

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 73 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 112 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

പുതിയതായി നടത്തിയ 2,12,021 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,209 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,34,562 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,137 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,510 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 

29,589 ഡോസ് കൊവിഡ് വാക്സിനുകളാണ് രാജ്യത്ത് ഇന്ന് നല്‍കിയത്. ഇതുവരെ 2,12,73,932 ഡോസ് വാക്സിനുകളാണ് യുഎഇയില്‍ നല്‍കിയിട്ടുള്ളത്. ജനസംഖ്യാ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 100 പേര്‍ക്ക് 215.10 ഡോസ് എന്ന കണക്കിലാണ് രാജ്യത്തെ വാക്സിനേഷന്‍.

Scroll to load tweet…