59 ഇന്ത്യന്‍ പൗരന്മാരടക്കം 78 പേര്‍ക്ക് കൂടി കുവൈത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. 

കുവൈത്ത് സിറ്റി: 59 ഇന്ത്യന്‍ പൗരന്മാരടക്കം 78 പേര്‍ക്ക് കൂടി കുവൈത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ ആകെ രോഗികളുടെ എണ്ണം 743 ആയി. രോഗം ബാധിച ഇന്ത്യക്കാരുടെ എണ്ണം മുന്നൂറ്റി അറുപത്തിമൂന്ന് ആയി. 

105 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 23 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാര്‍ തിങ്ങി പാര്‍ക്കുന്ന ജലീബ് അല്‍ ഷുവൈഖ് മഹബുള്ള എന്നിവിടങ്ങളില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.