Asianet News MalayalamAsianet News Malayalam

Covid 19| യുഎഇയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രോഗമുക്തരായത് 95 പേര്‍

യുഎഇയില്‍ 78 പേര്‍ക്ക് കൂടി കൊവിഡ്. ചികിത്സയിലായിരുന്ന 95 പേര്‍ രോഗമുക്തരായി. ഇന്ന് ഒരു മരണം

78 new covid cases reported in UAE along with 95 recoveries on 13th November 2021
Author
Abu Dhabi - United Arab Emirates, First Published Nov 13, 2021, 8:07 PM IST

അബുദാബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 78 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 95 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

പുതിയതായി നടത്തിയ 3,17,823 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 9.67 കോടി കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,40,879 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍  7,35,457 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,143 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,278 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

ഒമാനിൽ ബസിന് തീപിടിച്ചു; ആളപായമില്ലെന്ന് സിവില്‍ ഡിഫന്‍സ്
മസ്‍കത്ത്: ഒമാനിലെ തെക്കൻ ശർഖിയയിൽ (South Al Sharqiyah)  ബസിന്‌ തീപിടിച്ചു. തെക്കൻ ശർഖിയയിൽ തയർ വിലായത്തിലായിരുന്നു സംഭവമെന്ന് സിവിൽ ഡിഫൻസ് (Oman civil defense) പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി  തീ  നിയന്ത്രണ വിധേയമാക്കി. 

ദേശീയ ഗതാഗത കമ്പനിയായ മവാസലാത്തിന്റെ ഇന്റര്‍ സിറ്റി ബസിനാണ് വെള്ളിയാഴ്‍ച വൈകുന്നേരം ഏഴ് മണിയോടെ തീ പിടിച്ചത്. യാത്രക്കാരെ വേഗത്തില്‍ പുറത്തിറക്കി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീപിടുത്തം സംബന്ധിച്ച് അധികൃതര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.

Follow Us:
Download App:
  • android
  • ios