കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,74,340 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

അബുദാബി: യുഎഇയില്‍ (UAE) പുതിയ കൊവിഡ് (Covid 19) രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 782 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,096 പേരാണ് രോഗമുക്തരായത് (Covid recoveries). 

രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid deaths) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 4,74,340 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,77,406 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,27,067 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,299 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 48,040 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Scroll to load tweet…

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍ 21,350 പേര്‍ക്ക് കൂടി കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 24,087,368 കൊവിഡ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. 100 പേര്‍ക്ക് 243.54 ഡോസ് വാക്സിനുകള്‍ എന്ന കണക്കിലാണ് ഇപ്പോള്‍ യുഎഇയിലെ വാക്സിനേഷന്‍ നിരക്ക്.

Scroll to load tweet…

യുഎഇയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സാപ്പ് വഴിയും ലഭിക്കും
അബുദാബി: യുഎഇയില്‍ (UAE) ജനന സര്‍ട്ടിഫിക്കറ്റ് (birth certficate) വാട്‌സാപ്പ് വഴി ലഭ്യമാക്കാനുള്ള സംവിധാനവുമായി ആരോഗ്യ മന്ത്രാലയം. നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെയാണ് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. യുഎഇ ഇന്നൊവേഷന്‍ മാസത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.

സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഉപഭോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കിയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 

Scroll to load tweet…