Asianet News MalayalamAsianet News Malayalam

കൊവിഡ് 19: യുഎഇയില്‍ എട്ട് മരണം, 525 പേർക്ക് കൂടി രോഗം

രാജ്യത്തെ മരണസംഖ്യ 64 ആയി ഉയർന്നു. 525 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയി ഉയര്‍ന്നു.

8 more death in uae due to covid 19
Author
Dubai - United Arab Emirates, First Published Apr 25, 2020, 12:16 AM IST

ദുബായ്: യുഎഇയിൽ എട്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 64 ആയി ഉയർന്നു. 525 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൊത്തം രോഗബാധിതരുടെ എണ്ണം 9281 ആയി ഉയര്‍ന്നു. അതേസമയം 123 പേർക്ക് വെള്ളിയാഴ്ച രോഗം ഭേദമായി. രോഗവിമുക്തി നേടിയവർ ഇപ്പോൾ 1760 ആയി. 32,000 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ട് മലയാളികളടക്കം 14 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 38,000 കവിഞ്ഞു. ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ദുബായില്‍ ജോലിചെയ്യുകയായിരുന്ന തൃശ്ശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീനും കുട്ടനാട് സ്വദേശി ജേക്കബ് തോമസമടക്കം എട്ടുപേര്‍ ഇന്ന് യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.

സൗദി അറേബ്യയില്‍ 24മണിക്കൂറിനിടെ 1172 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 127ആയി ഉയര്‍ന്നു. ഗള്‍ഫില്‍ ആകെ മരണം 234ആയി. ഇതിനിടെ ഗള്‍ഫില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.

വിമാനടിക്കറ്റ് റീ ഫണ്ട് മുഴുവന്‍ തുക തിരിച്ചു നല്‍കാന്‍ വിമാനകമ്പനികളോട് ആവശ്യപ്പെടും, കൊവിഡ് കാലത്ത് ബുക്ക് ചെയ്തവര്‍ക്ക് മാത്രം റീഫണ്ടെന്ന വ്യവസ്ഥമാറ്റണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇന്നും വിമാനകമ്പനികള്‍ തയ്യാറായില്ല. ഇതിനെതിരെ ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios