കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് 51 ഇന്ത്യക്കാർ ഉൾപ്പെടെ 83 പേർക്ക്‌ കൂടി  കൊവിഡ് 19  സ്ഥിരീകരിച്ചു. ഇന്ന്  രോഗം സ്ഥിരീകരിക്കപ്പെട്ട 51 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 530 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച ഇന്ത്യക്കാരിൽ മുഴുവൻ പേർക്കും മുമ്പ്‌ രോഗം  സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പർക്കം വഴിയാണു രോഗബാധയേറ്റത്‌. 

അന്വേഷണത്തിലാണു. കുവൈത്തിൽ ഇതുവരെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഇതോടെ 993 ആയി. ഇന്ന് 12 പേർ  രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി.ഇതോടെ  രോഗമുക്തി നേടിയവരുടെ ആകെ എണ്ണം. 123 ആയി. നിലവിൽ  869പേരാണു   ചികിത്സയിൽ കഴിയുന്നത്‌.ഇവരിൽ 26പേർ തീവ്ര പരിചരണ വിഭാഗത്തിലാണു. ഇതിൽ  10 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വ്യക്തമാക്കി.