മസ്കറ്റ്: ഒമാനിൽ ഇന്ന് 86 വിദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 144 കൊവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 86 പേർ വിദേശികളും 58 പേർ ഒമാൻ സ്വദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ്  ബാധിച്ചവരുടെ എണ്ണം 1410ലെത്തിയെന്നു  ഒമാൻ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ പറയുന്നു.

238 പേര്‍ സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതുവരെയും  ഒമാനിൽ കൊവിഡ്  19 ബാധിച്ച് ഏഴു പേരാണ് മരണപ്പെട്ടിട്ടുള്ളത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ അഞ്ചു  വിദേശികളുമാണ് മരിച്ചത്.