Asianet News MalayalamAsianet News Malayalam

87-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1,885,900 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍; 1 കിലോ സ്വര്‍ണം നേടി ഒരു ഭാഗ്യവാന്‍

  • 11, 12, 13, 21, 23 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍
  • രണ്ടാം സമ്മാനം നേടിയ 34 വിജയികള്‍ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു
  • ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ ഒരു ഭാഗ്യവാന് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനം
87th Mahzooz draw sees total prize money of AED 1885900and a Lucky Winner Bagging 1 kilogram of gold
Author
Dubai - United Arab Emirates, First Published Jul 31, 2022, 4:03 PM IST

ദുബൈ: ജൂലൈ 30 ശനിയാഴ്ച നടന്ന 87-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ കൂടുതല്‍ പേരുടെ ജീവിതത്തില്‍ ഭാഗ്യമെത്തി. 1,712 വിജയികള്‍ ആകെ 1,885,900 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി. ഈവിങ്‌സ് എല്‍എല്‍സി ഓപ്പറേറ്റ് ചെയ്യുന്ന യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, അതിന്റെ തുടക്കം മുതല്‍ ഇതുവരെ 25 മില്യനയര്‍മാരെയാണ് സൃഷ്ടിച്ചത്, ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുന്നത് തുടരുകയുമാണ്. 

നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ച് വന്ന 34 പേര്‍ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തരും 29,411 ദിര്‍ഹം വീതം നേടി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1,674 പേര്‍ മൂന്നാം സമ്മാനമായ 350 ദിര്‍ഹം വീതം നേടി. 

എപ്പോഴത്തെയും പോലെ പ്രതിവാര റാഫിള്‍ ഡ്രോയില്‍ വിജയികളായ മൂന്നുപേര്‍ 300,000 ദിര്‍ഹം പങ്കിട്ടെടുത്തു. ഇന്ത്യക്കാരായ വിനു, മണിരാജ്, ഫിലിപ്പൈന്‍സ് സ്വദേശിയായ ജോവാന്‍ 100,000 എന്നിവരാണ് ദിര്‍ഹം വീതം സ്വന്തമാക്കിയത്. യഥാക്രമം 17345397, 17329933, 17305987 എന്നീ റാഫിള്‍ നമ്പറുകളിലൂടെയാണ് ഇവര്‍ വിജയികളായത്.

87-ാമത് പ്രതിവാര നറുക്കെടുപ്പില്‍ 16904774 എന്ന റാഫിള്‍ ടിക്കറ്റിന്റെ ഉടമയായ മുഹമ്മദിനും ഒരു ഭാഗ്യ സമ്മാനം സ്വന്തമാക്കാനായി. 2022 ജലൈ 30ന് നടന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോ നറുക്കെടുപ്പില്‍ ഒരു കിലോഗ്രാം സ്വര്‍ണമാണ് അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.

വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന മഹ്‌സൂസ്, അതിന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതലുള്ള വെറും രണ്ടു വര്‍ഷത്തിലേറെ നീണ്ട കാലയളവില്‍ നിരവധി മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചു. ആകെ 250,000,000 ദിര്‍ഹം 175,000ത്തിലേറെ വിജയികള്‍ക്ക് നല്‍കിക്കൊണ്ട് മേഖലയിലും പുറത്തും മഹ്‌സൂസ് ജനപ്രീതി നേടുന്നത് തുടരുകയാണ്.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഗ്രാന്‍ഡ് ഡ്രോയിലേക്കും റാഫിള്‍ ഡ്രോയിലേക്കും ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇതിലൂടെ വിജയിക്കാനുള്ള സാധ്യത ഇരട്ടിക്കുകയാണ്. എല്ലാ ആഴ്ചയിലും നറുക്കെടുത്ത അഞ്ച് സംഖ്യകളും യോജിച്ച് വരുന്ന വിജയികള്‍ക്ക് 10,000,000 ദിര്‍ഹമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 

അറബിയിൽ 'ഭാഗ്യം' എന്ന് അർത്ഥം വരുന്ന മഹ്‍സൂസ്, ഓഗസ്റ്റ് മാസത്തില്‍ ഉപഭോക്താക്കള്‍ക്ക് മറ്റൊരു ഭാഗ്യപരീക്ഷണം നടത്താന്‍ കൂടി അവസരം നല്‍കുകയാണ്. മഹ്‌സൂസിന്റെ ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയില്‍ പങ്കെടുത്ത് ഒരു കിലോഗ്രാം സ്വര്‍ണം നേടാനും ഓഗസ്റ്റ് മാസത്തില്‍ അവസരമുണ്ട്. 2022 സെപ്റ്റംബര്‍ മൂന്നിനാണ് ഈ നറുക്കെടുപ്പ്. 

Follow Us:
Download App:
  • android
  • ios