Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 90 പേര്‍ക്ക്; മൂന്ന് മരണം

പുതിയതായി നടത്തിയ 3,52,721 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 

90 new covid cases reported in UAE along with three deaths
Author
Abu Dhabi - United Arab Emirates, First Published Oct 26, 2021, 4:01 PM IST

അബുദാബി: യുഎഇയില്‍(United Arab Emirates) പ്രതിദിന കൊവിഡ് കേസുകള്‍ നൂറില്‍ താഴെയായി തുടരുന്നു. ഇന്ന് 90 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 125 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച്  മൂന്ന് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പുതിയതായി നടത്തിയ 3,52,721 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ആകെ 9.19 കോടിയിലധികം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 739,471 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 733,504 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,134 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,833 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Follow Us:
Download App:
  • android
  • ios