നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വെച്ച് മറ്റൊരാളെ ആക്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തു. 

റിയാദ്: സൗദി വടക്കൻ പ്രവിശ്യയായ അൽ ജൗഫിലെ സകാക്ക നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ വെച്ച് മറ്റൊരാളെ ആക്രമിച്ച സൗദി പൗരനെ അറസ്റ്റ് ചെയ്തതായി അൽ ജൗഫ് പൊലീസ് അറിയിച്ചു. പ്രതി മറ്റൊരാളെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

YouTube video player