അക്രമ സംഭവങ്ങളില്‍ കുറച്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നടക്കുന്നതിനിടെ ഇതില്‍ ഉള്‍പ്പെട്ട ഒരു സംഘം യുവാക്കള്‍ പൊലീസ് പട്രോളിങ് സംഘത്തിന്റെ സഹായം തേടുകയായിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അറബ് യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം പുലർച്ചെ സാദ് അൽ അബ്ദുള്ള മേഖലയിലായിരുന്നു സംഭവം. ഗൾഫ് പൗരന്മാരായ യുവാക്കളാണ് തമ്മിലുള്ള വഴക്കാണ് കൈയ്യാങ്കളിയിലെത്തിയത്. രണ്ട് ദിവസം മുമ്പ് രാജ്യത്തെ ഒരു ആശുപത്രിയില്‍ വെച്ചുണ്ടായ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അക്രമ സംഭവങ്ങളില്‍ കുറച്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷം നടക്കുന്നതിനിടെ ഇതില്‍ ഉള്‍പ്പെട്ട ഒരു സംഘം യുവാക്കള്‍ പൊലീസ് പട്രോളിങ് സംഘത്തിന്റെ സഹായം തേടുകയായിരുന്നു. സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാക്കളെ അറസ്റ്റ് ചെയ്‍ത് സാദ് അല്‍ അബ്‍ദുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന് പിന്നാലെ അറസ്റ്റിലായ ബന്ധുക്കള്‍ ഇവരെ പിന്തുടര്‍ന്നെത്തിയതോടെ വീണ്ടും സംഘര്‍ഷ സാഹചര്യം ഉടലെടുത്തു. ഒടുവില്‍ പൊലീസ് സേനാംഗങ്ങള്‍ ആകാശത്തേക്ക് വെടിവെച്ചാണ് ഇവരെ പിരിച്ചുവിട്ടത്.

Read also:  പൊലീസ് ചമഞ്ഞ് യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവ്

വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ വാക്വം ക്ലീനറിനുള്ളില്‍ കുടുങ്ങിയ കുട്ടിയെ അഗ്നിശമന സേന രക്ഷിച്ചു. കുട്ടി കുടുങ്ങിയതോടെ മാതാപിതാക്കള്‍ അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നുവെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ഫയര്‍ ഫോഴ്സ് സെന്‍ട്രല്‍ കമാന്റില്‍ വിവരം ലഭിച്ചയുടന്‍ സുലൈബിക്കാത്ത് ഫയര്‍ഫോഴ്സ് സ്റ്റേഷനില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി. കട്ടര്‍ ഉപയോഗിച്ച് വാക്വം ക്ലീനര്‍ പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരണമാണെന്നും ഫയര്‍ ഫോഴ്സ് അറിയിച്ചു.

Read also:  തൊഴില്‍ നിയമലംഘനങ്ങള്‍; വ്യാപക പരിശോധനയില്‍ നിരവധി പ്രവാസികള്‍ അറസ്റ്റില്‍