ചിറ്റാരി തൊടികയിൽ സുശീൽ കുമാറിനെ തേടിയാണ് ഭാഗ്യമെത്തിയത്
അബുദാബി: അബുദാബി ബിഗ്ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിൽ 150,000 ദിർഹം സ്വന്തമാക്കി മലയാളി. ചിറ്റാരി തൊടികയിൽ സുശീൽ കുമാറിനെ തേടിയാണ് ഭാഗ്യമെത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയാണ് സുശീൽ കുമാർ. അബുദാബി ബിഗ് ടിക്കറ്റിന്റെ 276ാമത് പ്രതിവാര ഇ-നറുക്കടുപ്പിലാണ് സമ്മാനം.
ബിഗ് ടിക്കറ്റിൽ വിജയിയായ വിവരം പരിപാടിയുടെ അവതാരകനായ റിച്ചാർഡ് ആണ് ഫോണിൽ വിളിച്ചറിയിച്ചത്. വിവരം അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായെന്ന് സുശീൽ പറയുന്നു. `32 വർഷമായി ഞാൻ സൗദിയിൽ പ്രവാസിയാണ്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അഞ്ച് വർഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഞങ്ങൾ 24 പേർ ചേർന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്' സുശീൽ കുമാർ പറയുന്നു. ജൂലൈ 3ന് നടക്കുന്ന 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പ് മത്സരത്തിലുള്ള 016923 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം. അതേസമയം, ഇതേ നറുക്കെടുപ്പിൽ മറ്റ് രണ്ട് ഇന്ത്യൻ പ്രവാസികളും 150,000 ദിർഹം വീതം നേടിയിട്ടുണ്ട്.


