കാസർകോട് കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ ആണ് മക്കയിൽ മരിച്ചത്

മക്ക: ഹജ്ജ് കഴിഞ്ഞയുടനെ ന്യുമോണിയ ബാധിതയായ മലയാളി തീർഥാടക നിര്യാതയായി. കാസർകോട് കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ (50) ആണ് മക്കയിൽ മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് ദിവസങ്ങളായി മക്കയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് അഹമ്മദ് കുഞ്ഞിയോടൊപ്പം കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കണ്ണൂരിൽനിന്നും ഹജ്ജിനെത്തിയതായിരുന്നു ഇവർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ മക്ക അസീസിയയിലെ 334ാം നമ്പർ കെട്ടിടത്തിലായിരുന്നു താമസം. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിന് പുറപ്പെടാനിരിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.