ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായാണ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. മദ്യത്തിന്റെ ചേരുവകള്‍, ഉത്ഭവം, നിര്‍മ്മാതാവ്. കാലാവധി, ആല്‍ക്കഹോളിന്റെ ശതമാനം എന്നിവയുടെ വിശദാംശങ്ങള്‍ ലേബലില്‍ വ്യക്തമാക്കണം.

അബുദാബി: മദ്യവില്‍പ്പനയ്ക്കും വിതരണത്തിനും അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചു. വിതരണ കമ്പനികള്‍ക്കും റീട്ടെയില്‍ വ്യാപാര സ്ഥാപനങ്ങളിലെ മാനേജര്‍മാര്‍ക്കും അബുദാബി സാംസ്‌കാരിക, ടൂറിസം വിഭാഗം ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കി. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ആറു മാസത്തെ കാലാവധി അനുവദിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും സുരക്ഷ ഉറപ്പാക്കാനായാണ് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. മദ്യത്തിന്റെ ചേരുവകള്‍, ഉത്ഭവം, നിര്‍മ്മാതാവ്. കാലാവധി, ആല്‍ക്കഹോളിന്റെ ശതമാനം എന്നിവയുടെ വിശദാംശങ്ങള്‍ ലേബലില്‍ വ്യക്തമാക്കണം. പുതിയ നിയമപ്രകാരം മദ്യത്തില്‍ ആല്‍ക്കഹോളിന്റെ കുറഞ്ഞ അളവ് 0.5 ശതമാനം ആയിരിക്കണം. വിനാഗിരിയുടെ രുചിയോ മണമോ വൈനില്‍ ഉണ്ടാകാന്‍ പാടില്ല.

ബിയറില്‍ ആര്‍ട്ടിഫിഷ്യല്‍ സ്വീറ്റ്‌നര്‍, ഫ്‌ലേവറുകള്‍, നിറങ്ങള്‍ എന്നിവ ചേര്‍ക്കാന്‍ പാടില്ല. ശുചിത്വ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം ഉല്‍പ്പന്നം തയ്യാറാക്കാനും കൈകാര്യം ചെയ്യാനുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൃത്തിയുള്ള കണ്ടെയ്‌നറുകളില്‍ വേണം ഇവ പാക്ക് ചെയ്യാന്‍. നിയമലംഘകര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും.

Read More - യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ ലൈസന്‍സ്

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനവുമായി ഉമ്മുല്‍ഖുവൈന്‍

ദുബൈ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഉമ്മുല്‍ഖുവൈന്‍ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുന്നു. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് കടകളില്‍ 25 ഫില്‍സ് ഈടാക്കും. ഉമ്മുല്‍ഖുവൈന്‍ എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റേതാണ് തീരുമാനം. 

Read More - ഉടന്‍ പിരിച്ചുവിടുമെന്നറിഞ്ഞപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങി: യുഎഇയില്‍ ജീവനക്കാരനെതിരെ നടപടി

 വ്യാപാര സ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ പുനരുപയോഗിക്കാന്‍ കഴിയുന്ന ബാഗുകളുമായി വേണം വരാന്‍. അല്ലാത്തവര്‍ 25 ഫില്‍സ് നല്‍കി വേണം പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങാന്‍. പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും നിരോധിക്കുന്നതിന് മുന്നോടിയായാണ് നിയന്ത്രണം. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച്ച് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.