അബുദാബിയിലെ നൂറിലധികമുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കും.
അബുദാബി: സിനോഫാം വാക്‌സിന്റെ രണ്ട് ഡോസ് സ്വീകരിച്ച് കുറഞ്ഞത് ആറുമാസം എങ്കിലും കഴിഞ്ഞവര്‍ക്ക് അധിക സുരക്ഷയ്ക്കായി ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് അബുദാബി ആരോഗ്യ വകുപ്പ്. നിലവില്‍ സിനോഫാം വാക്‌സിന്റെ സൗജന്യ ബൂസ്റ്റര്‍ ഡോസാണ് നല്‍കുക. അബുദാബിയിലെ നൂറിലധികമുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യ ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
