ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​ഭ്യ​ന്ത​ര സ്‌​കൂ​ള്‍ ഗ്രേ​ഡും പൊ​തു പ​രീ​ക്ഷ​യി​ലെ പ്ര​ക​ട​ന​വും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ അ​ധി​കൃ​ത​ര്‍ ക​ണ്ടെത്തിയിരുന്നു.

അബുദാബി: അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി എമിറേറ്റിലെ 12 സ്വകാര്യ സ്കൂളുകളില്‍ 11, 12 ക്ലാസുകളിലേക്ക് പുതിയ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് താല്‍ക്കാലികമായി നിർത്തിവെച്ച് അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (ആഡെക്). വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം പ​രി​ഗ​ണി​ക്കാ​തെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​യ​ര്‍ന്ന ഗ്രേ​ഡ് ന​ല്‍കു​ന്ന​തും അക്കാദമിക് റെക്കോര്‍ഡുകളിലെ പൊരുത്തക്കേടുകളും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടിയെടുത്തത്.

കു​ട്ടി​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ന്‍റെ​യും പ​ഠ​ന​നി​ല​വാ​ര​ത്തി​ന്‍റെ യ​ഥാ​ര്‍ഥ പ്ര​തി​ഫ​ല​ന​മാ​ണ് ഗ്രേ​ഡു​ക​ളെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന അ​ഡെ​ക്കി​ന്‍റെ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടമെന്ന രീതിയിലാണ് പരിശോധന നടത്തിയത്. ഇ​പ്പോ​ള്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ആ​ഭ്യ​ന്ത​ര സ്‌​കൂ​ള്‍ ഗ്രേ​ഡും പൊ​തു പ​രീ​ക്ഷ​യി​ലെ പ്ര​ക​ട​ന​വും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ അ​ധി​കൃ​ത​ര്‍ ക​ണ്ടെത്തിയിരുന്നു. ഗ്രേഡ് പെരുപ്പിക്കൽ വി​ദ്യാ​ർത്ഥികളുടെ പ​ഠ​ന​ത്തെ തെ​റ്റാ​യി പ്ര​തി​നി​ധാ​നം ചെ​യ്യു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​തെ​ന്നും ഇത് വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ലു​ള്ള വി​ശ്വാ​സ​ത്തെ ദു​ര്‍ബ​ല​പ്പെ​ടു​ത്തു​ക​യും ന്യാ​യ​മാ​യ അ​ക്കാ​ദ​മി​ക് മ​ത്സ​രം പ​രിമി​ത​പ്പെ​ടു​ത്തു​ക​യും ചെയ്യുകയാണെന്നും അ​ഡെ​ക് വ്യ​ക്ത​മാ​ക്കി. നട​പ​ടിയെടുത്ത 12 സ്‌​കൂ​ളു​ക​ളും 12-ാം ത​ര​ത്തി​ലെ എ​ല്ലാ വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും അക്കാദമിക് രേഖകള്‍ സമര്‍പ്പിക്കണം. നോ​ട്ടു​ക​ള്‍, ഗ്രേ​ഡി​ങ് രീ​തി​ക​ള്‍, മൂ​ല്യ​നി​ര്‍ണ​യ സാ​മ്പി​ളു​ക​ള്‍ തു​ട​ങ്ങി​യ വി​ശ​ദ​മാ​യ അ​ക്കാ​ദ​മി​ക് രേ​ഖ​ക​ളാണ് അ​ഡെ​ക് മു​മ്പാ​കെ സ​മ​ര്‍പ്പി​ക്കേണ്ടത്. ഗ്രേ​ഡു​ക​ള്‍ ന​ല്‍കി​യ​തി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ അ​ക്കാ​ദ​മി​ക് പ്ര​ക​ട​ന​ങ്ങ​ളും ത​മ്മി​ലു​ള്ള പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ തി​രി​ച്ച​റി​യാ​നാ​യാ​ണി​ത്. ഈ പരിശോധനകള്‍ അധികം വൈകാതെ ഒമ്പതാം തരം മുതല്‍ 11-ാം തരം വരെ വ്യാപിപ്പിക്കും. വരും ഘട്ടത്തില്‍ കുട്ടികളുടെ ഇന്‍റേണല്‍ ഗ്രേഡുകളും പൊതു പരീക്ഷയുടെ ഫലങ്ങളും താരതമ്യം ചെയ്യും. ക്രമക്കേടുകള്‍ കണ്ടെത്തുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.