അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം. 'ബിഗ് 10 വീക്കെന്റ് ബോണാന്‍സ' എന്ന പേരില്‍ ഏപ്രില്‍ 10 വെള്ളിയാഴ്ച മുതല്‍ 12 ഞായറാഴ്ച വരെയാണ് ഈ അസുലഭ അവസരം. ഒരു കോടി ദിര്‍ഹം സമ്മാനവുമായി മേയ് മൂന്നിന് നറുക്കെടുക്കുന്ന ദ ബിഗ് 10 സീരീസിലുള്ള 215-ാം നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളാണ് ഇങ്ങനെ സ്വന്തമാക്കാനാവുന്നത്. 

ഓഫര്‍ കാലയളവില്‍ രണ്ട് ടിക്കറ്റുകളെടുക്കുന്നവരില്‍ നിന്ന് നറുക്കെടുത്തായിരിക്കും അഞ്ച് ഭാഗ്യവാന്മാരെ കണ്ടെത്തുക. ഇവര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കും. നിലവില്‍ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നുണ്ട്. ഇതിന് പുറമെയായിരിക്കും ഭാഗ്യമുണ്ടെങ്കില്‍ രണ്ട് ടിക്കറ്റുകള്‍ കൂടി സ്വന്തമാക്കാന്‍ അവസരം ലഭിക്കുക. അതായത് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടിന് പകരം അഞ്ച് ടിക്കറ്റുകള്‍ ലഭിക്കും. ഏപ്രില്‍ 13ന് വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന നറുക്കെടുപ്പിലൂടെയായിരിക്കും സൗജന്യ ടിക്കറ്റുകള്‍ക്ക് അര്‍ഹരായവരെ കണ്ടെത്തുന്നത്. വെബ്സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയും വിജയികളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കും. ബിഗ് ടിക്കറ്റ് മില്യനര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് മാത്രമായിരിക്കും ഈ ഓഫര്‍. ഡ്രീം കാര്‍ പ്രൈസിനായുള്ള ടിക്കറ്റുകള്‍ക്ക് ഇവ ബാധകമല്ല.

വിശദ വിവരങ്ങള്‍ ഇങ്ങനെ

 1. ഏപ്രില്‍ 10ന് രാവിലെ ആറ് മണി മുതല്‍ ഏപ്രില്‍ 12ന് രാവിലെ ആറ് മണി വരെയയായിരിക്കും ബിഗ് ടിക്കറ്റ് 10 ബിഗ് ടിക്കറ്റ് സീരീസ് 215 വീക്കെന്റ് ബൊണാന്‍സ് പ്രൊമോയുടെ കാലയളവ്.
 2. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് അധികമായി ലഭിക്കുന്ന ഒരു ടിക്കറ്റിനൊപ്പം ഓഫറില്‍ പങ്കെടുക്കാനും യോഗ്യത നേടും
 3.  ടിക്കറ്റുകള്‍ വാങ്ങാനുള്ള സമയപരിധി അവസാനിച്ച ശേഷം നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ അഞ്ച് വിജയികളെ കണ്ടെത്തും.
 4. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വിജയികളില്‍ ഓരോരുത്തര്‍ക്കും ബിഗ് ടിക്കറ്റ് സീരിസ് 215ലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കും.
 5. നേരത്തെ ടിക്കറ്റുകളെടുക്കുന്ന സമയത്ത് നല്‍കിയ ഫോണ്‍ നമ്പറുകള്‍ വഴിയായിരിക്കും വിജയികളെ ബന്ധപ്പെടുക.
 6.  നറുക്കെടുപ്പിന് ശേഷം സോഷ്യല്‍ മീഡിയ വഴിയും വെബ്‍സൈറ്റ് വഴിയും വിജയികളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കും.
 7. ഏപ്രില്‍ 13ന് രാത്രി 11 മണിവരെ വിജയികളെ നേരിട്ട് വിവരമറിയിക്കാന്‍ ബിഗ് ടിക്കറ്റ് സംഘാടകര്‍ ശ്രമിക്കും.
 8. ഫോണില്‍ ലഭ്യമാവാത്തവരുടെ സമ്മാനം റദ്ദാക്കപ്പെടും.
 9. വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകള്‍, വെബ്സൈറ്റില്‍ നിന്ന് അവര്‍ വാങ്ങിയ മറ്റ് ടിക്കറ്റുകള്‍ പോലെതന്നെ ഡ്രമ്മില്‍ നിക്ഷേപിക്കപ്പെടും.
 10. സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകളുടെ കോപ്പികള്‍ വിജയികള്‍ക്ക് ഇമെയില്‍ വഴി ലഭ്യമാക്കും.
 11. പ്രത്യേക സാഹചര്യങ്ങളുണ്ടാകുന്ന പക്ഷം സമ്മാനമായി ലഭിച്ച ടിക്കറ്റുകളുടെ സാധുത റദ്ദാക്കാനുള്ള അധികാരം ബിഗ് ടിക്കറ്റ് മാനേജ്മെന്റില്‍ നിക്ഷിപ്തമായിരിക്കും.

ബിഗ് ടിക്കറ്റിന്റെ നിബന്ധനകളും വ്യവസ്ഥകളും ഈ ഓഫറിന് ബാധകമായിരിക്കും.