അബുദാബി: ഈ വര്‍ഷം അവസാനിക്കാനൊരുങ്ങുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളുള്‍പ്പെടെ സര്‍പ്രൈസുകളുമായി ബിഗ് ടിക്കറ്റിന്‍റെ വീക്കെന്‍ഡ് ബൊണാന്‍സ വീണ്ടുമെത്തുന്നു. അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്ക് രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നതിന് പുറമെ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിനും ബുഷ്രയ്ക്കുമൊപ്പം ഒരു ഉഗ്രന്‍ ഡിന്നറും നിങ്ങളെ കാത്തിരിക്കുന്നു.

ഡിസംബര്‍ 17(12.01am ) വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 19 (11.59 pm) ശനിയാഴ്ച വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫര്‍ വഴി രണ്ട് ടിക്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവര്‍ക്ക് ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന മൈറ്റി 20 മില്യന്‍ നറുക്കെടുപ്പില്‍ പങ്കെടുത്ത് വിജയിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

ജനുവരി മൂന്നിനാണ് മൈറ്റി 20 മില്യന്‍ നറുക്കെടുപ്പ്. ഡിസംബര്‍ 17(12.01am) മുതല്‍ ഡിസംബര്‍ 19(11.59pm) വരെയാണ് വീക്കെന്‍ഡ് ബൊണാന്‍സ വഴി സൗജന്യ ടിക്കറ്റുകള്‍ നേടാനുള്ള അവസരം. ഈ സമയത്തിനുള്ളില്‍ ബൈ ടു ഗെറ്റ് വണ്‍ ഓഫര്‍ വഴി രണ്ട് ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്ന് ഡിസംബര്‍ 20 ന് നടക്കുന്ന നറുക്കെടുപ്പിലൂടെ  20 പേരെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് മൈറ്റി 20 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട് സൗജന്യ ടിക്കറ്റുകള്‍ വീതം ലഭിക്കും. കൂടാതെ ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിനും ബുഷ്രയ്ക്കുമൊപ്പം ഡിന്നറിനും അവസരം ലഭിക്കും. സോഷ്യല്‍ മീഡിയ പേജുകള്‍ വഴി  വിജയികളെ വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും.

ബിഗ് ടിക്കറ്റ് അധികൃതര്‍ വിജയികളെ ഫോണിലൂടെ ബന്ധപ്പെടും. ഡിസംബര്‍ 20 ഞായറാഴ്ച രാത്രി 11 മണി വരെ ബിഗ് ടിക്കറ്റ് അധികൃതര്‍ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് ടിക്കറ്റ് വിവരങ്ങള്‍ സ്ഥിരീകരിക്കും. ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തവര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നഷ്ടമാകും. സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകളുടെ കോപ്പി വിജയികള്‍ക്ക് ഇ-മെയില്‍ വഴി അയയ്ക്കും.

ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിര്‍ഹമാണ് (40 കോടിയിലധികം ഇന്ത്യന്‍ രൂപ) 223-ാമത് സീരിസിലെ മൈറ്റി 20 മില്യന്‍ നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസ്. 30 ലക്ഷം ദിര്‍ഹമാണ് (ആറ് കോടിയിലധികം ഇന്ത്യന്‍ രൂപ) രണ്ടാം സമ്മാനം. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനം. ഇതിന് പുറമെ ഒരു ലക്ഷം ദിര്‍ഹം, 80,000 ദിര്‍ഹം, 60,000 ദിര്‍ഹം, 40,000 ദിര്‍ഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളും യഥാക്രമം നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ലഭിക്കും. 

കോടികളുടെ ക്യഷ് പ്രൈസിന് പുറമെ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരീസില്‍ റേഞ്ച് റോവര്‍ വേലാര്‍ എസ്.പി 250 കാറും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. നികുതികളുള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.