Asianet News MalayalamAsianet News Malayalam

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാം; കാത്തിരിക്കുന്നത് രണ്ട് കോടി ദിര്‍ഹം

വീക്കെന്‍ഡ് ബൊണാന്‍സ ഓഫര്‍ കാലയളവില്‍ രണ്ട് ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 20 ഭാഗ്യവാന്‍മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കും. ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് അടുത്ത നറുക്കെടുപ്പില്‍ പങ്കെടുത്ത് രണ്ട് കോടി ദിര്‍ഹത്തിന്റെ സമ്മാനത്തുക നേടാനുള്ള അവസരം കൂടിയാണ്.

Abu Dhabi Big Ticket to give two free tickets through Weekend Bonanza
Author
Abu Dhabi - United Arab Emirates, First Published Dec 10, 2020, 9:12 AM IST

അബുദാബി: ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ബിഗ് ടിക്കറ്റ്. മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം നല്‍കുന്ന നല്‍കുന്ന വീക്കെന്‍ഡ് ബൊണാന്‍സ തിരികെയെത്തുന്നു.

ഡിസംബര്‍ 10 വ്യാഴാഴ്ച(12.01 am)മുതല്‍ ഡിസംബര്‍ 12 ശനിയാഴ്ച(11.59pm) വരെയാണ് വീക്കെന്‍ഡ് ബൊണാന്‍സ വഴി അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു, ഗെറ്റ് വണ്‍ ഓഫറിലൂടെ ഈ നിശ്ചിത സമയത്തിനുള്ളില്‍ രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്ത നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ കൂടി സൗജന്യമായി ലഭിക്കുന്നു. ജനുവരി മൂന്നിനാണ് ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക സമ്മാനമായി നല്‍കുന്ന മൈറ്റി 20 മില്യന്‍ നറുക്കെടുപ്പ്. രണ്ട് കോടി ദിര്‍ഹമാണ് ഗ്രാന്റ് പ്രൈസ്. 

വീക്കെന്‍ഡ് ബൊണാന്‍സ ഓഫര്‍ കാലയളവില്‍ രണ്ട് ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 20 ഭാഗ്യവാന്‍മാര്‍ക്ക് രണ്ട് ടിക്കറ്റുകള്‍ വീതം സൗജന്യമായി ലഭിക്കും. ഓഫറിലൂടെ രണ്ട് ടിക്കറ്റുകള്‍ വാങ്ങിയാല്‍ നിങ്ങളെ കാത്തിരിക്കുന്നത് അടുത്ത നറുക്കെടുപ്പില്‍ പങ്കെടുത്ത് രണ്ട് കോടി ദിര്‍ഹത്തിന്റെ സമ്മാനത്തുക നേടാനുള്ള അവസരം കൂടിയാണ്. വീക്കെന്‍ഡ് ബൊണാന്‍സ കാലയളവില്‍ ടിക്കറ്റെടുത്തവരില്‍ നിന്ന് ഡിസംബര്‍ 13ന് നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്ക് സൗജന്യമായി രണ്ട് ടിക്കറ്റുകള്‍ ലഭിക്കും. സോഷ്യല്‍ മീഡിയ പേജുകള്‍ വഴി  വിജയികളെ വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും.

ബിഗ് ടിക്കറ്റ് അധികൃതര്‍ വിജയികളെ ഫോണിലൂടെ ബന്ധപ്പെടും. ഡിസംബര്‍ 13 ന് രാത്രി 11 മണി വരെ ബിഗ് ടിക്കറ്റ് അധികൃതര്‍ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് ടിക്കറ്റ് വിവരങ്ങള്‍ സ്ഥിരീകരിക്കും. ഈ സമയത്തിനുള്ളില്‍ ടിക്കറ്റ് വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിയാത്തവര്‍ക്ക് സൗജന്യ ടിക്കറ്റുകള്‍ നഷ്ടമാകും. സമ്മാനമായി ലഭിക്കുന്ന ടിക്കറ്റുകളുടെ കോപ്പി വിജയികള്‍ക്ക് ഇ-മെയില്‍ വഴി അയയ്ക്കും. 

ഡിസംബര്‍ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223-ാം സീരീസ് നറുക്കെടുപ്പില്‍ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിര്‍ഹമാണ് (40 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്.  30 ലക്ഷം ദിര്‍ഹമാണ് (ആറ് കോടിയിലധികം ഇന്ത്യന്‍ രൂപ) രണ്ടാം സമ്മാനം. 10 ലക്ഷം ദിര്‍ഹമാണ് (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) മൂന്നാം സമ്മാനം. ഇതിന് പുറമെ ഒരു ലക്ഷം ദിര്‍ഹം, 80,000 ദിര്‍ഹം, 60,000 ദിര്‍ഹം, 40,000 ദിര്‍ഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളും യഥാക്രമം നാല് മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് ലഭിക്കും. 

കോടികളുടെ ക്യഷ് പ്രൈസിന് പുറമെ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരീസില്‍ റേഞ്ച് റോവര്‍ വേലാര്‍ എസ്.പി 250 കാറും ഭാഗ്യവാന്മാരെ കാത്തിരിക്കുന്നു. നികുതികളുള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.


 

Follow Us:
Download App:
  • android
  • ios