അബുദാബി: മലയാളികളുള്‍പ്പെടെ അനേകം പേര്‍ക്ക് കോടികള്‍ സമ്മാനമായി നല്‍കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഏപ്രില്‍ മാസത്തിലും പുതിയ സര്‍പ്രൈസുകളുമായെത്തുന്നു. ഇത്തവണ നറുക്കെടുപ്പിലൂടെ മൂന്ന് പേര്‍ക്കാണ് കോടികള്‍ നേടാന്‍ അവസരമൊരുങ്ങുന്നത്.

1.2 കോടി ദിര്‍ഹമാണ് (24 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. രണ്ടാം സമ്മാനമായി മുപ്പത് ലക്ഷം ദിര്‍ഹവും(5 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇതിന് പുറമെ മൂന്നാം സമ്മാന വിജയികളെ കാത്തിരിക്കുന്നത് 10 ലക്ഷം ദിര്‍ഹവുമാണ്(ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ). ഇത് കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക് ലഭിക്കുന്നു. കൂടാതെ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനില്‍ വിജയിക്കുന്നവര്‍ക്ക് പോര്‍ഷെ 718 സ്‌പൈഡര്‍ കാര്‍ സ്വന്തമാക്കാം. ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് പോര്‍ഷെ കാര്‍ ഡ്രീം കാര്‍ പ്രൊമോഷനില്‍ സമ്മാനമായി നല്‍കുന്നത്. 

 നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. അല്‍പം കൂടി വില കുറഞ്ഞൊരു സാധ്യതയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ 150 ദിര്‍ഹത്തിന്റെ ഡ്രീം കാര്‍ സീരിസ് ടിക്കറ്റെടുക്കാം. എന്നാല്‍ ഡ്രീം കാര്‍ ടിക്കറ്റില്‍ രണ്ട് ടിക്കറ്റുകളെടുക്കുമ്പോള്‍ മൂന്നാമത് ഒരെണ്ണം സൗജന്യമായി കിട്ടുന്ന ഓഫര്‍ ലഭ്യമല്ല. www.bigticket.ae എന്ന വെബ്‍സൈറ്റ് വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം. യുഎഇയിലെ അടുത്ത കോടീശ്വരനാവാനുള്ള ഉറപ്പുള്ള ഒരു അവസരമാണ് അതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്. 

ഫേസ്ബുക്ക്, ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ എന്നിവ വഴി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളാണ് ലഭിക്കുന്നത്. നിലവില്‍ ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ വഴി സംഘടിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ബൊംബാസ്റ്റിക് ഡാന്‍സ് ചാലഞ്ചില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം.ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്- ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍ ബൊംബാസ്റ്റിക് പാട്ടിന് നര്‍ത്തകര്‍ ചുവടുവെക്കുന്നതുപോലെ ഡാന്‍ഡ് ചെയ്യുക. ഇതിന്റെ വീഡിയോ ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ ഇന്‍ബോക്‌സ് മെസേജ് ആയി അയയ്ക്കുക. ഡാന്‍സ് ചലഞ്ചില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ, https://fb.watch/4-yzmmdsoH/