അബുദാബി: ചരിത്രത്തിലാദ്യമായി രണ്ട് ഭാഗ്യവാന്‍മാര്‍ക്ക് സ്വപ്‌നവിജയം സ്വന്തമാക്കാന്‍ അവസരമൊരുക്കി അബുദാബി ബിഗ് ടിക്കറ്റ്. അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്‍റെ 219-ാമത് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 10 ലക്ഷം ദിര്‍ഹവും സ്വന്തമാക്കാന്‍ അവസരം ലഭിക്കുന്നത്. ഇതിന് പുറമെ മറ്റ് എട്ട് സമ്മാനങ്ങളും ആഢംബര വാഹനങ്ങളായ ജീപ്പ് ഗ്രാന്റ് ചെറോക്കി, ബിഎംഡബ്ല്യു 420ഐ എന്നിവയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യവാന്‍മാരെ കാത്തിരിക്കുന്നു. 

ഗ്രാന്‍റ് പ്രൈസായ ഒരു കോടി ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനം നേടുന്നയാള്‍ക്ക് 10 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുന്നത്. മൂന്നാം സമ്മാനം 1,00,000 ദിര്‍ഹവും നാലാം സമ്മാനം 90,000 ദിര്‍ഹവും അഞ്ചാം സമ്മാനം 80, 000 ദിര്‍ഹവും ആറാം സമ്മാനം നേടുന്നയാള്‍ക്ക് 70, 000 ദിര്‍ഹവും ലഭിക്കുന്നു. ഏഴാം സമ്മാനം നേടുന്നയാള്‍ക്ക്  60, 000 ദിര്‍ഹവും എട്ടാം സമ്മാനത്തിന് അര്‍ഹനാകുന്നയാള്‍ക്ക് 50,000 ദിര്‍ഹവും ഒമ്പതാം സമ്മാനമായി 40,000 ദിര്‍ഹവും പത്താം സമ്മാനവിജയിക്ക് 30,000 ദിര്‍ഹവും എന്നിങ്ങനെ കൈനിറയെ സമ്മാനങ്ങള്‍ നേടാനുള്ള അവസരമാണ് അബുദാബി ബിഗ് ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.

500 ദിര്‍ഹമാണ് ബിഗ് ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കുന്നു. അബുദാബി ബിഗ് ടിക്കറ്റിന്റെ  www.bigticket.ae എന്ന വെബ്‌സൈറ്റ് വഴിയും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹാള്‍ കൗണ്ടറില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. ഓഗസ്റ്റ് മൂന്നിനാണ് നറുക്കെടുപ്പ്. ബിഗ് ടിക്കറ്റിന്റെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഓഗസ്റ്റ് മാസത്തിലുടനീളം നിരവധി ഗെയിമുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാന്‍ അവസരമുണ്ട്. സര്‍പ്രൈസ് സമ്മാനങ്ങളെക്കുറിച്ചും ഗെയിമുകളെക്കുറിച്ചും അറിയാനായി ഞങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കൂ.