യുഎഇയും ഫ്രാന്‍സും തമ്മിലുള്ള ബന്ധവും ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണവും ചര്‍ച്ച ചെയ്യുമെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദുബൈ: അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബുധനാഴ്ച ഫ്രാന്‍സിലേക്ക് പുറപ്പെടും. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തും.

യുഎഇയും ഫ്രാന്‍സും തമ്മിലുള്ള ബന്ധവും ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണവും ചര്‍ച്ച ചെയ്യുമെന്ന് യുഎഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരസ്പര താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്യും. കഴിഞ്ഞ മാസം ഇരുവരും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സന്ദര്‍ശനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona