അബുദാബി: അബുദാബിയിലെ ഇന്ത്യന്‍ എംബസി പാസ്പോര്‍ട്ട് പുതുക്കല്‍ പുനരാരംഭിക്കുന്നു. അബുദാബിയിലെയും അല്‍ ഐനിലെയും ബിഎല്‍എസ് ഇന്‍റര്‍നാഷണല്‍ സെന്‍ററുകളില്‍ പാസ്പോര്‍ട്ട് പുതുക്കലിന് ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കുന്നതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു. 

ജൂലൈ 15 മുതലാണ് പാസ്പോര്‍ട്ട് പുതുക്കല്‍ പുനരാരംഭിക്കുന്നത്. അതേസമയം 60 വയസ്സിന് മുകളിലുള്ളവര്‍, 12 വയസ്സില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ സെന്‍ററുകളില്‍ ഹാജരാകേണ്ടതില്ല. ബിഎല്‍എസ് സെന്‍ററുകള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്ക് ധരിക്കുതയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും എംബസിയുടെ ട്വീറ്റില്‍ പറയുന്നു.