Asianet News MalayalamAsianet News Malayalam

യുഎഇ പൊതുമാപ്പ്; നാട്ടിൽ പോകുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകണമെന്ന് കെഎംസിസി

പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവ്.

abu dhabi kmcc demands free flight tickets for those returning during amnesty in uae
Author
First Published Aug 30, 2024, 5:40 PM IST | Last Updated Aug 30, 2024, 5:40 PM IST

അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി. നോർക്ക റൂട്സ് വഴി ടിക്കറ്റ് നൽകണമെന്നാണ് ആവശ്യം.

പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവ്. സെപ്തംബർ 1 മുതൽ അംഗീകൃത ടൈപ്പിങ് സെന്‍ററുകളില്‍ അപേക്ഷ ഫോം ലഭിക്കും. കേസുകളുള്ളവർ ഇവ രണ്ട് മാസത്തെ ഗ്രേസ് പീരീഡിനുള്ളില്‍ തീർപ്പാക്കണം.

Read Also - സൗദി അറേബ്യയിൽ നഴ്സുമാര്‍ക്ക് അവസരങ്ങൾ; നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അതേസമയം മടങ്ങിപ്പോയവർക്ക് പിന്നീട് യുഎഇയിൽ തിരിച്ചെത്താൻ തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിൽ വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2 മാസമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഏതുതരം വീസക്കാർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios