അബുദാബി: അബുദാബിക്കുള്ളിലെ മേഖലകള്‍ക്കിടയില്‍ സഞ്ചാര നിയന്ത്രണം പിന്‍വലിക്കുന്നു. ജൂണ്‍ 23 ചൊവ്വാഴ്ച മുതലാണ് സഞ്ചാര നിയന്ത്രണം നീക്കിയത് പ്രാബല്യത്തില്‍ വരിക.  

അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കമ്മറ്റി, അബുദാബി പൊലീസ്, അബുദാബി ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് മേഖലകള്‍ക്കിടയിലെ സഞ്ചാര നിയന്ത്രണം നീക്കുന്ന വിവരം പ്രഖ്യാപിച്ചത്. ജൂണ്‍ 23 രാവിലെ ആറ് മണി മുതല്‍ അബുദാബി താമസക്കാര്‍ക്ക് അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്റ എന്നീ മേഖലകള്‍ക്കിടയില്‍ യാത്ര ചെയ്യാം. എന്നാല്‍ ഇതര എമിറേറ്റുകളില്‍ നിന്നും അബുദാബിയിലേക്കുള്ള പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടി.

സന്ദര്‍ശകരെ സ്വാഗതം ചെയ്ത് ദുബായ്; എമിറേറ്റിലേക്കും പുറത്തേക്കുമുള്ള യാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍