Asianet News MalayalamAsianet News Malayalam

സംഗീതനഗരമായി അബുദാബിയെ തെരഞ്ഞെടുത്ത് യുനെസ്‌കോ

നഗരങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, നഗരങ്ങളുടെ സാംസ്‌കാരിക വികസനത്തിന് സഹായകമാകുക എന്നിവ ലക്ഷ്യമിട്ട് 2004ലാണ് യുനെസ്‌കോ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

Abu Dhabi named as City of Music by UNESCO
Author
Abu Dhabi - United Arab Emirates, First Published Nov 12, 2021, 9:47 AM IST

അബുദാബി: സംഗീതനഗരമായി(City of Music) അബുദാബിയെ(Abu Dhabi) നാമകരണം ചെയ്ത് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക്(UNESCO Creative Cities Network). യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതിയാണ് അബുദാബിയെ തേടിയെത്തിയത്. ഇതോടെ ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ്, സ്‌പെയിനിലെ സെവില്ല, ഇന്ത്യയിലെ ചെന്നൈ എന്നീ സംഗീത നഗരങ്ങളുടെ പട്ടികയിലേക്ക് അബുദാബിയുമെത്തി.

നഗരങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, നഗരങ്ങളുടെ സാംസ്‌കാരിക വികസനത്തിന് സഹായകമാകുക എന്നിവ ലക്ഷ്യമിട്ട് 2004ലാണ് യുനെസ്‌കോ ഈ പദ്ധതിക്ക് തുടക്കമിട്ടത്. അബുദാബിയുടെ സാംസ്‌കാരികവും ക്രിയാത്മകവുമായ വികസനത്തിന് ശക്തിപ്പെടുത്തുന്നതാണ് യുനെസ്‌കോയുടെ അംഗീകാരമെന്നും ഇതില്‍ അഭിമാനമുണ്ടെന്നും അബുദാബി സാംസ്‌കാരിക, യുവജന മന്ത്രി നൂറാ ബിന്‍ത് മുഹമ്മദ് അല്‍ കഅബി പറഞ്ഞു. യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്കില്‍ അബുദാബി അംഗമായതില്‍ അഭിമാനമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

മുസ്‍ലിം ഇതര വിഭാഗങ്ങള്‍ക്കുവേണ്ടി പുതിയ വ്യക്തി നിയമവുമായി അബുദാബി

അബുദാബി: മുസ്‍ലിം ഇതര വിഭാഗങ്ങള്‍ക്ക് വേണ്ടി പുതിയ വ്യക്തിനിയമം രൂപീകരിച്ച് അബുദാബി. ഇസ്‍ലാമിക നിയമം അനുസരിച്ചല്ലാത്ത വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഇനി മുതല്‍ പുതിയ നിയമത്തിന് കീഴില്‍ വരും. യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാനാണ് പുതിയ വ്യക്തി നിയമം സംബന്ധിച്ച ഉത്തരവിട്ടത്.

വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംയുക്ത സംരക്ഷണം, അനന്തരാവകാശം എന്നിവ ഉൾക്കൊള്ളുന്ന 20 വകുപ്പുകളാണ് പുതിയ വ്യക്തി നിയമത്തിലുള്ളത്. വിദേശികളായ സ്‍ത്രീയുടെയും പുരുഷന്റെയും സമ്മതത്തോടെ നടക്കുന്ന വിവാഹം സംബന്ധിച്ചുള്ളതാണ് നിയമത്തിലെ ആദ്യ അധ്യായം. മുസ്‍ലിം ഇതര വിഭാഗങ്ങളുടെ വിവാഹമോചന നടപടിക്രമങ്ങൾ, വിവാഹമോചനത്തിനു ശേഷമുള്ള സ്‍ത്രീയുടെയും പുരുഷന്റെയും അവകാശങ്ങൾ എന്നിവയാണ് നിയമത്തിന്റെ രണ്ടാം ഭാഗത്തിലുള്ളത്. വിവാഹിതരായി ജീവിച്ച കാലയളവ്, ഭാര്യയുടെ പ്രായം, സാമ്പത്തിക നില തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തിക അവകാശങ്ങൾ വിലയിരുത്തുന്നതിനുള്ള ജഡ്ജിയുടെ വിവേചനാധികാരം എന്നിവയും ഈ രണ്ടാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

മൂന്നാമത്തെ അദ്ധ്യായം വിവാഹമോചനത്തിനു ശേഷമുള്ള കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ചുള്ളതും നാലാം ഭാഗം അനന്തരാവകാശത്തെക്കുറിച്ചുള്ളതുമാണ്. മുസ്‍ലിംകളല്ലാത്തവരുടെ കുടുംബ സംബന്ധമായ കേസുകള്‍ പരിഗണിക്കുന്നതിനായി അബുദാബിയില്‍ പ്രത്യേക കോടതി സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇംഗീഷിലും അറബിയിലും ഈ കോടതിയില്‍ നടപടിക്രമങ്ങള്‍ നടക്കും. 


 

Follow Us:
Download App:
  • android
  • ios