വിവിധ മേഖലകളുമായി സഹകരിച്ച് സുഗമമായ ഗതാഗതം പ്രദാനം ചെയ്യുന്നതിനും വിശുദ്ധ മാസത്തിൽ ഹെവി ഡ്യൂട്ടി വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്‍ക്കുന്നതിനും ലക്ഷ്യമിട്ട് അബുദാബി പൊലീസ് നടപ്പാക്കുന്ന പരിഷ്‍കരണങ്ങളുടെ ഭാഗമായാണ് തീരുമാനം. 

അബുദാബി: റമദാൻ മാസത്തിലെ തിരക്കേറിയ സമയങ്ങളില്‍ അബുദാബിയിലെയും അൽ ഐനിലേയും റോഡുകളിൽ ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണം. രാവിലെ എട്ട് മണി മുതൽ 10 മണി വരെയും ഉച്ചയ്‍ക്ക് ശേഷം രണ്ട് മണി മുതല്‍ നാല് മണി വരെയുമാണ് വിലക്ക്. അന്‍പതിലധികം യാത്രക്കാരെ വഹിക്കുന്ന ബസുകള്‍, ഹെവി ഡ്യൂട്ടി ട്രക്കുകൾ, ലോറികൾ എന്നിവ നിരോധിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

വിവിധ മേഖലകളുമായി സഹകരിച്ച് സുഗമമായ ഗതാഗതം പ്രദാനം ചെയ്യുന്നതിനും വിശുദ്ധ മാസത്തിൽ ഹെവി ഡ്യൂട്ടി വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്‍ക്കുന്നതിനും ലക്ഷ്യമിട്ട് അബുദാബി പൊലീസ് നടപ്പാക്കുന്ന പരിഷ്‍കരണങ്ങളുടെ ഭാഗമായാണ് തീരുമാനം. ഹെവി ഡ്യൂട്ടി ട്രക്കുകളുടെ ഡ്രൈവർമാര്‍ ഈ സമയക്രമം പാലിക്കണമെന്നും വിശുദ്ധ മാസത്തിൽ എമിറേറ്റിലെ റോഡുകള്‍ സുരക്ഷിതമാക്കാന്‍ സഹകരിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.