മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാതെ ഓടിക്കുന്നതും നിയമം പാലിക്കാതെ ഓവര്‍ടേക്ക് ചെയ്യുന്നതും വീഡിയോയില്‍ കാണാം. 

അബുദാബി: നിയമങ്ങള്‍ പാലിക്കാതെ ഹൈവേയിലൂടെ കുതിച്ചുപാഞ്ഞ ട്രക്കിനെ അബുദാബി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. മൂന്ന് ഗുരുതുര നിയമലംഘനങ്ങളാണ് ട്രക്കിന്റെ ഡ്രൈവര്‍ നടത്തിയത്. വാഹനം ഓടിക്കുന്നതിന്റെയും പിന്നീട് പിന്തുടര്‍ന്ന് പിടികൂടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

മുന്നിലുള്ള വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാതെ ഓടിക്കുന്നതും നിയമം പാലിക്കാതെ ഓവര്‍ടേക്ക് ചെയ്യുന്നതും വീഡിയോയില്‍ കാണാം. പല തവണ ഈ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ഡ്രൈവര്‍ റോഡിലെ ട്രാഫിക് സൈനുകളും നിയമങ്ങളും പാലിക്കുന്നതേയില്ല.

Scroll to load tweet…


അപകടങ്ങള്‍ ഒഴിവാക്കി വിലപ്പെട്ട ജീവനുകള്‍ കാത്തുരക്ഷിക്കാന്‍ എല്ലാവരും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.