ശ്രദ്ധയോടുകൂടിയും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് മാത്രമേ വാഹനം ഓടിക്കാവൂ എന്ന് പൊലീസ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. 

അബുദാബി: പൊടിയും ശക്തമായ കാറ്റുമുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിപ്പുമായി അബുദാബി പൊലീസ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോശം കാലാവസ്ഥ മൂലം ദൂരക്കാഴ്ച കുറയുന്ന സാഹചര്യമുണ്ടാകുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ശ്രദ്ധയോടുകൂടിയും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് മാത്രമേ വാഹനം ഓടിക്കാവൂ എന്ന് പൊലീസ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനെതിരെയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുഎഇയുടെ പലഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.