കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അവര്‍ക്കാണ് മുന്‍ഗണന ലഭിക്കേണ്ടതെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഓര്‍മിപ്പിച്ചു. 

അബുദാബി: ഡ്രൈവര്‍മാരുടെ അശ്രദ്ധ മൂലം സംഭവിച്ച അപകടങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനായി നിശ്ചയിച്ചിട്ടുള്ള സീബ്രാ കോസിങുകളിലൂടെ നടക്കുന്നവരെ വാഹനങ്ങള്‍ ഇടിച്ച് പരിക്കേല്‍പ്പിച്ച ഏതാനും സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പൊലീസ് പുറത്തുവിട്ടത്. വലിയ അപകടങ്ങളിലേക്ക് നയിക്കാവുന്ന റോഡിലെ അശ്രദ്ധ പൂര്‍ണമായും ഒഴിവാക്കണമെന്നാണ് അബുദാബി പൊലീസ് നല്‍കുന്ന സന്ദേശം.

കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അവര്‍ക്കാണ് മുന്‍ഗണന ലഭിക്കേണ്ടതെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഓര്‍മിപ്പിച്ചു. ഇത്തരം സ്ഥലങ്ങളില്‍ അശ്രദ്ധരാവുകയും കാല്‍നട യാത്രക്കാരെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാവും. സീബ്രാ ക്രോസിങിലൂടെ റോഡ് മുറിച്ചു കടക്കുന്നവരെ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഇടിച്ചുവീഴ്‍ത്തുന്നതാണ് അബുദാബി പൊലീസ് പുറത്തുവിട്ട വീഡിയോ ക്ലിപ്പിലുള്ളത്. ഒരു സൈക്കിള്‍ യാത്രക്കാരും ഇത്തരമൊരു അപകടത്തില്‍പെടുന്നത് ദൃശ്യങ്ങളില്‍ കാണാം.

കാല്‍നട യാത്രക്കാര്‍ക്കുള്ള ക്രോസിങിന് സമീപം എത്തുമ്പോള്‍ ഡ്രൈവര്‍മാര്‍ വേഗത കുറയ്ക്കേണ്ടത് നിര്‍ബന്ധമാണ്. തുടര്‍ന്ന് ആളുകള്‍ ആരെങ്കിലും റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നും ആരെങ്കിലും ക്രോസ് ചെയ്യാനായി കാത്തു നില്‍ക്കുന്നുണ്ടോ എന്നും പരിശോധിക്കണം. റോഡിലെ കാല്‍നട യാത്രക്കാരുടെ സുരക്ഷ, അവരുടെയും മറ്റ് വാഹനങ്ങള്‍ ഓടിക്കുന്നവരുടെയും കൂട്ടുത്തരവാദിത്തമാണെന്നും പൊലീസ് ഓര്‍മിപ്പിക്കുന്നു.

കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനായി രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാതിരിക്കുന്നത് യുഎഇ ഫെഡറല്‍ ട്രാഫിക് നിയമ പ്രകാരം 500 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണ്. പിഴ അടയ്ക്കേണ്ടി വരുന്നതിന് പുറമെ ഡ്രൈവിങ് ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളും ലഭിക്കും. പൊലീസ് പുറത്തുവിട്ട വീഡിയോ കാണാം...

Scroll to load tweet…

Read also:  ബഹ്റൈനില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശിയുടെ ഉത്തരവ്