വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലും 18-30 ഇടയില്‍ പ്രായമുള്ളവരാണ്. അമിത വേഗത, മുന്നറിയിപ്പില്ലാതെ വാഹനം തിരിക്കുന്നത്, പെട്ടെന്ന് ബ്രേക്കിടുക, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തത്, അശ്രദ്ധ എന്നിവയാണ് അപകടങ്ങളുടെ മറ്റ് കാരണങ്ങള്‍.

അബുദാബി: ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. നിയമലംഘകരെ പിടികൂടാന്‍ തലസ്ഥാന നഗരിയില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിയമലംഘനം നടത്തി പിടിക്കപ്പെടുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് മാര്‍ക്കുകളുമാണ് ശിക്ഷ. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ കൂടുതലും 18-30 ഇടയില്‍ പ്രായമുള്ളവരാണ്. അമിത വേഗത, മുന്നറിയിപ്പില്ലാതെ വാഹനം തിരിക്കുന്നത്, പെട്ടെന്ന് ബ്രേക്കിടുക, വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിക്കാത്തത്, അശ്രദ്ധ എന്നിവയാണ് അപകടങ്ങളുടെ മറ്റ് കാരണങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും അബുദാബി പൊലീസ് ബോധവത്കരണം നടത്തി വരികയാണ്.