Asianet News MalayalamAsianet News Malayalam

ലോകത്തെ സുരക്ഷിതമായ നഗരം; വീണ്ടും നേട്ടം സ്വന്തമാക്കി അബുദാബി

86.8 പോയിന്‍റെ നേടിയാണ് അബുദാബി പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 84.4 പോ​യി​ന്‍റു​മാ​യി താ​യ്​​പേ​യ്​ ന​ഗ​ര​മാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്.

Abu Dhabi ranked worlds safest city for 2024
Author
First Published Jan 28, 2024, 12:17 PM IST

അബുദാബി: 2024ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തിയതായി അബുദാബി പൊലീസ് അറിയിച്ചു. ഓണ്‍ലൈന്‍ ഡാറ്റ ബേസ് കമ്പനിയായ നമ്പിയോ ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2017 മുതല്‍ പട്ടികയില്‍ അബുദാബി ഒന്നാം സ്ഥാനത്താണുള്ളത്. 

86.8 പോയിന്‍റെ നേടിയാണ് അബുദാബി പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. 84.4 പോ​യി​ന്‍റു​മാ​യി താ​യ്​​പേ​യ്​ ന​ഗ​ര​മാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്. ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ 84.0 പോയിന്‍റ്, അ​ജ്​​മാ​ൻ 83.5 പോയിന്‍റ്, ദു​ബൈ 83.4 പോയിന്‍റ് എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ്​ തൊ​ട്ടു​പി​ന്നി​ലുള്ളത്. 83.3 പോ​യി​ന്‍റു​മാ​യി റാ​സ​ൽ ഖൈ​മ​യും ആ​ദ്യ പ​ത്ത്​ റാ​ങ്കു​ക​ളി​ൽ സ്ഥാനം നേ​ടി. ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​ത്ത്, ഹേ​ഗ്, നെ​ത​ർ​ല​ണ്ട്​​സ്, സ്വി​റ്റ്​​സ​ർ​ല​ണ്ടി​ലെ ബെ​ൺ, ജ​ർ​മ​ൻ ന​ഗ​ര​മാ​യ മ്യൂ​ണി​ച്ച്​ എ​ന്നി​വ​യാ​ണ്​ ആ​ദ്യ പ​ത്തി​ൽ ഇ​ടം നേ​ടി​യ മ​റ്റ്​ ന​ഗ​ര​ങ്ങ​ൾ.

എ​മി​റേ​റ്റി​ലെ നി​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഏ​റ്റ​വും മി​ക​ച്ച ജീ​വി​ത നി​ല​വാ​രം ഉ​റ​പ്പു​ വ​രു​ത്തു​ന്ന​തി​ലു​ള്ള അ​ബൂ​ദാബി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​ണ്​ തു​ട​ർ​ച്ച​യാ​യു​ള്ള നേ​ട്ട​മെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ മ​ക്​​തൂം അ​ലി അ​ൽ ശ​രീ​ഫി ​പറഞ്ഞു.  

Read Also -  ഇന്ത്യന്‍ സെക്ടറിലേക്ക് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

യുഎഇയെ കണ്ണീരിലാഴ്ത്തി 24കാരി ഹംദയുടെ വിയോഗം; സോഷ്യൽ മീഡിയയിലും അനുശോചന പ്രവാഹം

അബുദാബി: യുഎഇയിലെ അറിയപ്പെടുന്ന ഡ്രാഗ് റേസറും സോഷ്യൽ മീഡിയ താരവുമായ ഹംദ തർയമിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം. 24 വയസുകാരിയായ ഹംദ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. സംസ്കാര ചടങ്ങുകള്‍ ശനിയാഴ്ച രാത്രി ഇശാ നമസ്കാരത്തിന് ശേഷം ഷാര്‍ജയിൽ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

നെറ്റ്ഫ്ലിക്സിൽ ഏറെ ശ്രദ്ധിക്കപ്പെട്ട 'ദ ഫാസ്റ്റസ്റ്റ്' എന്ന ഷോയിലൂടെയാണ് നിരവധിപ്പേര്‍ യുഎഇയിലും പുറത്തും ഹംദ തർയമിനെക്കുറിച്ച് മനസിലാക്കിയത്. "ഹംദയുടെ വിയോഗം ശനിയാഴ്ച രാവിലെ സംഭവിച്ചുവെന്ന വിവരം അതിയായ ദുഃഖത്തോടെ അറിയിക്കുന്നു" എന്നാണ് അവരുടെ കുടുംബാംഗങ്ങള്‍ അറിയിച്ചത്. ശനിയാഴ്ച രാത്രി സംസ്കാര ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് എമിറാത്തികളുടെ രീതിയനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുശോചനം അറിയിക്കാന്‍ പ്രത്യേകമായി അവസരമൊരുക്കും. 

ബൈക്ക് റേസര്‍ക്ക് പുറമെ സംരംഭകയും മനുഷ്യസ്നേഹിയുമായിരുന്ന ഹംദ തന്റെ വരുമാനം ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ഒരു സ്കൂളും ആശുപത്രിയും സ്ഥാപിക്കാനാണ് ഉപയോഗിച്ചത്. "ബഹുഭൂരിപക്ഷവും അനാഥകള്‍ അടങ്ങുന്ന അവിടുത്തെ കുട്ടികള്‍ ജീവിതത്തിൽ ആദ്യമായി സ്കൂളിലെത്തിയപ്പോൾ ഞാന്‍ കരഞ്ഞുപോയി. അവര്‍ക്ക് ആകെയുള്ള ആശ്രയമാണ് ഈ സ്കൂള്‍. അവര്‍ക്കുള്ള ഒരേയൊരു കുടുംബാംഗമാണ് ഞാന്‍. വളരെ ശുദ്ധമാണ് അവരുടെ സ്നേഹം" - നേരത്തെ ഒരു അഭിമുഖത്തിൽ ഹംദ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios