മാര്‍ച്ച് 30 വരെ ഈ സമയക്രമം ആയിരിക്കും. മാര്‍ച്ച് 31 മുതല്‍ സമയക്രമത്തില്‍ മാറ്റമുണ്ട്. രാത്രി രാത്രി 9.30ന് ലഖ്നോവില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.35ന് ആണ് മസ്കറ്റില്‍ എത്തുക.

മസ്കറ്റ്: ഇന്ത്യന്‍ സെക്ടറിലേക്ക് പുതിയ സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ലഖ്നോവിലേക്കാണ് സര്‍വീസ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 15 മുതല്‍ പ്രതിദിന സര്‍വീസ് നടത്തും. മാര്‍ച്ച് 15ന് രാവിലെ 7.30ന് ലഖ്നോ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം 9.35ന് മസ്കറ്റിലെത്തും. ഇവിടെ നിന്നും 10.35ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.30ന് ലഖ്നോവില്‍ എത്തി ചേരും. 

മാര്‍ച്ച് 30 വരെ ഈ സമയക്രമം ആയിരിക്കും. മാര്‍ച്ച് 31 മുതല്‍ സമയക്രമത്തില്‍ മാറ്റമുണ്ട്. രാത്രി രാത്രി 9.30ന് ലഖ്നോവില്‍ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.35ന് ആണ് മസ്കറ്റില്‍ എത്തുക. ഇവിടെ നിന്ന് പുലര്‍ച്ചെ 1.25ന് പുറപ്പെടുന്ന വിമാനം രാവിലെ 6.20 ന് ലഖ്നോവില്‍ എത്തും. ഈ സെക്ടറില്‍ വിമാന ടിക്കറ്റുകള്‍ ബുക്കിങ് തുടങ്ങി. 

Read Also- 400 കലാകാരന്‍മാര്‍, ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ; മോദിയുടെ വരവ് വമ്പന്‍ ആഘോഷമാക്കാൻ 'കച്ചകെട്ടി' 150 സംഘങ്ങള്‍

അതേസമയം എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളിൽ റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക് ഡേ സെയിലിന്‍റെ ഭാഗമായി 26 ശതമാനം വരെ ഇളവ് ലഭിക്കും. ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇത് ബാധകമാണ്. കൂടാതെ, സർവീസിലുള്ളവരും വിരമിച്ചവരുമായ ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും റിപ്പബ്ലിക് ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും നടത്തുന്ന ഡൊമസ്റ്റിക് ബുക്കിംഗുകളിൽ 50 ശതമാനം ഇളവും നൽകും. ഭക്ഷണം, സീറ്റുകൾ, എക്സ്പ്രസ് എഹെഡ് സേവനങ്ങൾ എന്നിവയിലും ഇളവ് ലഭിക്കും.

ന്യൂപാസ് റിവാർഡ് പ്രോഗ്രാമിന്‍റെ ഭാഗമായി, ഹൈഫ്ലൈയേഴ്സ്, ജെറ്റെറ്റേഴ്സ് ലോയൽറ്റി അംഗങ്ങൾക്ക് കോംപ്ലിമെന്‍ററി എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ആശ്രിതർ, സായുധ സേനാംഗങ്ങൾ എന്നിവർക്കും വെബ്ബ്സൈറ്റ്, മൊബൈൽ ആപ് ബുക്കിംഗുകളിൽ പ്രത്യേക നിരക്കുകൾ ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം