ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള സന്ദര്‍ശകരും താമസക്കാരും നല്‍കുന്ന വിവരം ശേഖരിച്ച് നംബിയോ വെബ്സൈറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് അബുദാബി ഒന്നാമതെത്തിയത്.  തുടര്‍ച്ചായായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്താനായതില്‍ അഭിമാനിക്കുന്നുവെന്ന് അബുദാബി കള്‍ച്ചര്‍ ആന്റ് ടൂറിസം വകുപ്പ് അണ്ടര്‍സെക്രട്ടറി സൈഫ് സഈദ് ഗൊബാഷ് അഭിപ്രായപ്പെട്ടു. 

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമെന്ന പദവി വീണ്ടും അബുദാബിക്ക് സ്വന്തം. ടോക്യോ, ജപ്പാൻ, ബാസിൽ, മ്യൂണിച്ച്, വിയന്ന എന്നിവയടക്കമുള്ള 300ഓളം നഗരങ്ങളെ പിന്‍തള്ളിയാണ് യുഎഇ തലസ്ഥാനം ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ അബുദാബിയുടെ സുരക്ഷിത നഗര സൂചിക 86.46 ആയിരുന്നെങ്കില്‍ ഇത്തവണ അത് മെച്ചപ്പെടുത്തി 88.26 ആയി ഉയര്‍ന്നിട്ടുമുണ്ട്.

ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള സന്ദര്‍ശകരും താമസക്കാരും നല്‍കുന്ന വിവരം ശേഖരിച്ച് നംബിയോ വെബ്സൈറ്റ് പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് അബുദാബി ഒന്നാമതെത്തിയത്. തുടര്‍ച്ചായായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്താനായതില്‍ അഭിമാനിക്കുന്നുവെന്ന് അബുദാബി കള്‍ച്ചര്‍ ആന്റ് ടൂറിസം വകുപ്പ് അണ്ടര്‍സെക്രട്ടറി സൈഫ് സഈദ് ഗൊബാഷ് അഭിപ്രായപ്പെട്ടു. സഞ്ചാരത്തിനോ ജോലി ചെയ്യുന്നതിനോ ഒരു നഗരം തെരഞ്ഞെടുക്കുമ്പോള്‍ അവിടുത്തെ സുരക്ഷ പരമപ്രധാനമാണ്. സുരക്ഷിതവും കുറ്റകൃത്യങ്ങളില്ലാത്തതുമായ നഗരമാക്കി അബുദാബിയെ മാറ്റാന്‍ എല്ലാ ശ്രമങ്ങളും തങ്ങള്‍ നടത്താറുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു.