Asianet News MalayalamAsianet News Malayalam

World's safest city : ആറാം തവണയും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെട്ട് അബുദാബി

ദുബൈ എട്ടാം സ്ഥാനത്തെത്തി. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍, ഉപഭോക്തൃ നിലവാരം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ നടത്തിയത്.

Abu Dhabi selected as the worlds safest city for sixth time
Author
Abu Dhabi - United Arab Emirates, First Published Jan 21, 2022, 2:19 PM IST

അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി(Abu Dhabi) തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടര്‍ച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഷാര്‍ജയാണ്  Sharjah)നാലാം സ്ഥാനത്ത്.

ദുബൈ എട്ടാം സ്ഥാനത്തെത്തി. ജീവിത നിലവാരം, സുരക്ഷ, കുറ്റകൃത്യങ്ങളുടെ നിരക്ക്, ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങള്‍, ഉപഭോക്തൃ നിലവാരം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ നടത്തിയത്. 459 ലോക നഗരങ്ങളുടെ സുരക്ഷിത സൂചിക പട്ടികയില്‍ 88.4 പോയിന്റ് നേടിയാണ് അബുദാബി ഒന്നാമതെത്തിയത്. കുറ്റകൃത്യങ്ങള്‍, കവര്‍ച്ചാ ഭയം, ലഹരി ഉപയോഗം എന്നിവയില്‍ ഏറ്റഴും കുറഞ്ഞ സൂചികയാണ് അബുദാബി നേടിയത്. തനിച്ച് നടക്കുമ്പോഴുള്ള സുരക്ഷിതത്വത്തിലും അബുദാബിക്ക് ഒന്നാം സ്ഥാനമുണ്ട്. സുരക്ഷിതമായ താമസത്തിനും ജോലി ചെയ്യാനും നിക്ഷേപത്തിനും ഏറ്റവും അനുയോജ്യമാണ് അബുദാബിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗാലപ്പിന്റെ 2021ലെ ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ റിപ്പോര്‍ട്ടിലും 95 ശതമാനം താമസക്കാരും യുഎഇയെ അനുകൂലിച്ചിരുന്നു. 

രാത്രിസഞ്ചാരത്തിന് ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി യുഎഇ

അബുദാബി: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ(UAE). ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ (Gallup’s Global Law and Order)സൂചികയിലാണ് യുഎഇ(UAE) ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു. 

93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യുഎഇ രണ്ടാം സ്ഥാനത്തെത്തി.  93 പോയിന്റാണ് യുഎഇയ്ക്ക് ലഭിച്ചത്. 94 പോയിന്റ് നേടി നോര്‍വേ ഒന്നാം സ്ഥാനത്തെത്തി.  ജനങ്ങള്‍ക്ക് സ്വന്തം സുരക്ഷയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്. 

 
 

Follow Us:
Download App:
  • android
  • ios